Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]
കാരണം ബോധിപ്പിച്ചു. കൂട്ടുകുടുംബമായി കഴിയുന്ന മലപ്പുറത്തെ ഒരു ശരാശരി മുസ്ലിം കുടുംബത്തിലെ പെൺകുട്ടികളുടെ പതിവ് പ്രശ്നങ്ങൾ ആണ് ഇതെന്ന് ഷാഹിദിന് നന്നായി അറിയാമായിരുന്നു.
"എങ്കിലും ഷാഹിക്കാ... എന്തിനാ ഇത്രയും വിലകൂടിയ ഫോൺ ഒക്കെ വാങ്ങിയത്? എന്താ ഇതിന്റെയൊക്കെ ആവശ്യം? ഉപ്പയൊക്കെ ചോദിക്കുന്നുണ്ടായിരുന്നു," അവൾ ചെറിയൊരു പരിഭവത്തോടെ പറഞ്ഞു.
"ഇയ്യ് എന്റെ പെണ്ണാവാൻ പോവല്ലേ... എന്റെ പെണ്ണിന് എന്റെ കഴിവിൻ്റെ പരമാവധിയിൽ ഏറ്റവും മികച്ചത് തന്നെ കിട്ടണം എന്നെനിക്ക് നിർബന്ധമുണ്ട്. അതൊക്കെ പോട്ടെ, ഫോൺ ഇഷ്ടപ്പെട്ടോ നിനക്ക്?"
"ഒരുപാടിഷ്ടമായി... എന്റെ കൂട്ടുകാരികളൊക്കെ ചോദിക്കുവാരുന്നു, കാനഡക്കാരൻ ഷാഹിക്ക ഐഫോൺ ആണോ കൊണ്ടുവന്നേ എന്ന്," അവളുടെ ശബ്ദത്തിലെ ആവേശം അവന് മനസ്സിലാകുന്നുണ്ടായിരുന്നു.
"ആഹാ... അപ്പൊ എന്നെ വിളിക്കേണ്ട പേരൊക്കെ തീരുമാനിച്ചോ? ഷാഹിക്ക എന്നാണോ ഇനി എന്നെ വിളിക്കാൻ പോവുന്നത്?" ഷാഹിദ് പെട്ടെന്ന് വിഷയം മാറ്റി.
"അല്ല, എല്ലാവരും അങ്ങനെ അല്ലേ വിളിക്കാറ്. ഇക്ക എന്ന് തന്നെയല്ലെ ഭർത്താവാകാൻ പോവുന്ന ആളെ വിളിക്കുന്നത്?" അവൾ തിരിച്ചു ചോദിച്ചു.
"അത് ശരി, അപ്പൊ എല്ലാവരും വിളിക്കുന്നത് കേട്ടു അത് പോലെ തന്നെ അങ്ങോട്ട് വിളിക്കുകയാണോ ചെയ്യാ? നമുക്ക് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചൊക്കെയല്ലേ അങ്ങോട്ടും ഇങ്ങോട്ടും പേരൊക്കെ വിളിക്കേണ്ടത്?" അവൻ തിരിച്ചു ചോദിച്ചു.
ഇതുകേട്ടതും ജസ്‌നയ്ക്ക് കുറച്ചു ടെൻഷനായി. ഇനി താൻ ഷാഹിക്ക എന്ന് വിളിക്കുന്നത് ഇഷ്ടമായില്ലേ എന്ന് അവളൊരു നിമിഷം ആലോചിച്ചു. "അല്ല ഇക്കാ, അപ്പോൾ ഞാൻ ഷാഹിക്കാ എന്ന് വിളിക്കുന്നത് ഇഷ്ടമായില്ലേ? സഫയൊക്കെ അങ്ങനെ വിളിക്കുന്നത് കേട്ടതുകൊണ്ടാ ഞാൻ..." ജസ്‌ന ഒരു ഇത്തിരി ടെൻഷനോട് കൂടി പറഞ്ഞു.
"ഏയ്, ഇഷ്ടക്കേടൊന്നുമില്ല. പക്ഷേ, ജസ്‌ന
💬 Comments
View all comments