Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]
എന്നെ ഷാഹി എന്ന് വിളിച്ചാൽ മതി."
"പടച്ചോനെ! ഇക്കാനെ പേര് വിളിക്കാനോ? അല്ലാ... അതൊന്നും പറ്റൂല്ല... ഉമ്മയൊക്കെ കേട്ടാൽ പിന്നെ ഞാൻ ബാക്കിയുണ്ടാവൂല. ഞാൻ ഇക്ക അല്ലെങ്കിൽ ഷാഹിക്ക എന്ന് തന്നെ വിളിച്ചോളാം," ജസ്‌ന വല്ലാത്തൊരു വെപ്രാളത്തോടെ പറഞ്ഞു.
"അതിന് എല്ലാവരും കേൾക്കെയൊന്നും ഇപ്പോഴേ വിളിക്കേണ്ടല്ലോ... നമ്മുടെ ദാമ്പത്യത്തിൽ നമ്മള് രണ്ടുപേരും ഈക്വൽസ് (equals) അല്ലെ, അപ്പൊ എന്നെ ഷാഹി എന്ന് വിളിച്ചാൽ മതി. എനിക്കതാ ഇഷ്ടം," ഷാഹിദ് തർക്കിച്ചു.
"എന്നാലും എങ്ങനെയാ ഇക്ക ഞാൻ പേര് വിളിക്കുന്നെ? എനിക്ക് ആലോചിച്ചിട്ട് തന്നെ എന്തോ പോലെ..." ജസ്‌ന പറഞ്ഞു.
"അതൊക്കെ അങ്ങനെ പറഞ്ഞും വിളിച്ചും പതുക്കെ ശരിയായിക്കോളും. തൽക്കാലം ഇപ്പോ എന്നെ ജസ്റ്റ് ഒന്നു ഷാഹി എന്ന് വിളിച്ചേ," ഷാഹിദ് അവളെ പ്രോത്സാഹിപ്പിച്ചു.
ഒരു ചെറിയ മൗനത്തിന് ശേഷം, "ഷാഹി...." ജസ്‌ന വളരെ നാണത്തോടെയും കുറച്ചു ബുദ്ധിമുട്ടോടെയും അവന്റെ നിർബന്ധത്തിന് വഴങ്ങി വിളിച്ചു. ആ വിളി കേട്ടപ്പോൾ ഷാഹിദിന്റെ ഉള്ളിലൂടെ ഒരു കുളിര് കടന്നുപോയി.
"ജസ്‌നയേ വീട്ടിൽ എല്ലാവരും പൊന്നു എന്നല്ലേ വിളിക്കുന്നേ? ഇൻ്റെ ഉമ്മ അങ്ങനെ പറഞ്ഞ പോലെ എനിക്കൊരു ഓർമ. ഞാൻ എന്താ വിളിക്കേണ്ടത്? എന്തു വിളിക്കുന്നതാ ഇഷ്ടം?" അവൻ ചോദിച്ചു.
"അത് ഇക്ക... അല്ല.... , ഷാഹിക്ക് ഇഷ്ടമുള്ള പോലെ വിളിച്ചാൽ മതി... വീട്ടില് എല്ലാവരും പൊന്നു എന്ന് വിളിക്കും... ഫ്രണ്ട്സ് ഒക്കെ ജാസി എന്നും വിളിക്കും," ജസ്‌ന പറഞ്ഞു.
"ഹം... എന്നാല് ഞാൻ പൊന്നു എന്ന് തന്നെ വിളിക്കാം... പിന്നെ എനിക്ക് സ്നേഹം വരുമ്പോ, എനിക്ക് തോന്നുന്ന പേരൊക്കെ അപ്പൊൾ ഞാൻ
💬 Comments
View all comments