0%

Chapter Title : പാപശലഭം 6 മൊട്ട് ഇട്ടവൾ [Shanushinu]

Author : Shanushinu Read All Parts 68.1K

വിളിക്കും," ഷാഹിദ് പതിയെ ചിരിച്ചുകൊണ്ട് പറഞ്ഞു. അതുകേട്ട് അവൾ മറുപടിയൊന്നും പറയാതെ നാണത്തോടെ ചെറുതായി ഒന്നു മൂളുക മാത്രം ചെയ്തു.

"ഇന്ന് അവിടെ തിരക്കിനിടയിൽ എനിക്ക് എന്റെ ഫോണിൽ നമ്മുടെ പരിപാടിയുടെ ഫോട്ടോസ് ഒന്നും എടുക്കാൻ പറ്റിയില്ല. കസിൻസ് കുറെ ഫോട്ടോസ് ഒക്കെ എടുത്തല്ലോ ഇന്ന് പന്തലിൽ വെച്ച്, അതൊക്കെ ഒന്ന് എന്റെ വാട്സാപ്പിലേക്ക് അയച്ചു തരുമോ? എനിക്ക് എല്ലാം ഒന്നുകൂടെ കാണാനാ..." ഷാഹിദ് പറഞ്ഞു.

"ഉം... ഞാൻ അയക്കാം," അവൾ നാണത്തോടെ പറഞ്ഞു.

ഫോൺ വെച്ചതിന് പിന്നാലെ അവന്റെ വാട്സാപ്പിലേക്ക് ചിത്രങ്ങൾ വന്നു തുടങ്ങി. അവളുടെ കസിൻസും കൂട്ടുകാരികളും ഫോണിൽ പകർത്തിയ നിശ്ചയത്തിന്റെ ചിത്രങ്ങളും ചെറിയ വീഡിയോകളുമായിരുന്നു അത്. ആ പച്ച ലഹങ്കയിട്ട്, കൈകളിൽ മൈലാഞ്ചിയണിഞ്ഞ് നാണിച്ചു നിൽക്കുന്ന അവളുടെ ഒരു ക്ലോസപ്പ് ഫോട്ടോ ഷാഹിദ് കുറെ നേരം സൂം ചെയ്തു നോക്കി. അവൻ വേഗം അവൾക്കൊരു മെസ്സേജ് അയച്ചു.

"ഈ പച്ച ലഹങ്കയിൽ ശരിക്കും നീ വല്ലാത്തൊരു മൊഞ്ചത്തി തന്നെയാട്ടോ... അവിടെ വെച്ച് എന്റെ കണ്ണെടുക്കാൻ തോന്നിയില്ല."

മറുപുറത്ത് അവൾ ആ മെസ്സേജ് ടൈപ്പ് ചെയ്തു മായ്ക്കുന്നതൊക്കെ അവൻ വാട്സാപ്പിൽ കാണുന്നുണ്ടായിരുന്നു. എന്ത് മറുപടി പറയണമെന്നറിയാതെയുള്ള അവളുടെ ആ പരക്കംപാച്ചിൽ അവനിൽ ചിരിയുണർത്തി. ഒടുവിൽ ഒരു ചെറിയ 'താങ്ക്സ്' ഉം നാണിച്ചു നിൽക്കുന്ന ഒരു ഇമോജിയും മാത്രം മറുപടിയായി വന്നു. ആദ്യ ദിവസത്തെ ആ അപരിചിതത്വം പതുക്കെ പിന്നീടുള്ള ദിവസങ്ങളിൽ മാറിത്തുടങ്ങിയിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ അവരുടെ ചാറ്റും കാൾസും എല്ലാം ഒരു പതിവായി മാറി. പകൽ സമയങ്ങളിൽ വാട്സാപ്പിൽ മെസ്സേജുകൾ അയച്ചും, രാത്രികളിൽ മണിക്കൂറുകളോളം

💬 Comments

View all comments