0%

Chapter Title : പാപശൽഭം 8 [Shanushinu] [പൂക്കുന്ന പ്രേമം]

Author : Shanushinu Read All Parts 27.3K

ഇട്ടു. അപ്പൊൾ തന്നെ അവൻ അവളെ വിളിച്ചു. വീഡിയോ കോൾ കണക്ട് ആയപ്പോൾ സ്ക്രീനിൽ ഉറക്കച്ചടവുള്ള, എന്നാൽ പ്രണയം തുളുമ്പുന്ന ജസ്നയുടെ മുഖം തെളിഞ്ഞു.

ഇപ്പൊൾ അവന് മുന്നിൽ വരാൻ അവൾക്ക് തട്ടത്തിന്റെ ഒന്നും ആവശ്യമില്ലായിരുന്നു; ഒരുപാട് പറഞ്ഞും സ്നേഹിച്ചും പ്രോത്സാഹിപ്പിച്ചു അവൻ അവളുടെ നാണം കുറച്ചൊക്കെ മാറ്റി എടുത്തിരുന്നു.

അവളുടെ നീണ്ട മുടി അലസമായി അഴിച്ചിട്ടിരുന്നു. കുറച്ചു നേരത്തെ പതിവ് സ്നേഹപ്രകടനത്തിനും കൊഞ്ചലുകൾക്ക് എല്ലാം ശേഷം ഷാഹിദ് തന്റെ ശബ്ദം ഒന്ന് താഴ്ത്തി, കണ്ണുകളിൽ ഒരു ചെറിയ കുസൃതിയോടെ ഇത്രയും കാലും അവൻ ക്ഷമയോടെ കാത്തു വച്ചിരുന്ന ആ വിഷയം പതുക്കെ എടുത്തിട്ടു.

"അല്ല പൊന്നൂ... ഞാൻ ഒരു കാര്യം പറ്റെ മറന്നു. ഇന്നലെ എന്തോ ഓർത്തപ്പോളാണ് എനിക്ക് അത് പെട്ടെന്ന് ഓർമ്മ വന്നത്. ഞാൻ അന്ന് പോരുന്നതിന്റെ തലേന്ന് കാറിൽ വെച്ച് തന്ന ആ ഗിഫ്റ്റ് പാക്കറ്റ് ഇല്ലേ...

നീ അത് ഇതുവരെ തുറന്നു നോക്കിയില്ലേ? അതോ ഞാൻ കൊണ്ട് വന്ന പോലെ തന്നെ ഒളിപ്പിച്ചു വെച്ചിരിക്കുകയാണോ?"

ആ ചോദ്യം കേട്ടതും ഫോൺ സ്ക്രീനിൽ അവളുടെ മുഖം ഒറ്റനിമിഷം കൊണ്ട് ചുവന്നു തുടുത്തു. അവൾ ക്യാമറയിൽ നിന്ന് മുഖം മാറ്റി ബെഡ്ഷീറ്റിലേക്ക് മുഖം പൂഴ്ത്തി.

"അയ്യേ.. ൻ്റെ ഷാഹി.. അതിനെ പറ്റി ഒന്നും പറയല്ലേ.. . ഞാൻ അത് പൊട്ടിച്ചു ഒക്കെ നോക്കി... ജസ്റ്റ് ഒന്നു തുറന്നു കണ്ടപ്പോൾ തന്നെ എനിക്ക് ഞാൻ ആകെ ഇല്ലാതായി പോയി.

ആരെങ്കിലും കാണില്ലേ ഷാഹി.. ഷാഹിക്ക് നാണമില്ലേ ഇങ്ങനെത്തൊക്കെ വാങ്ങിത്തരാൻ," അവൾ മുഖം ഉയർത്താതെ തന്നെ ചിണുങ്ങിക്കൊണ്ട്

💬 Comments

View all comments