Chapter Title : പാപികളുടെ ലോകം 1 [കൊമ്പൻ മീശ]
ബാക്കിയുള്ള മുടിയുടെ പാതിയും വെളുത്തിരുന്നു. കണ്ടാൽ 60 കഴിഞ്ഞ പ്രായം. തനിക്കുനേരെ നീട്ടിയ കൈ പിടിച്ചുകുലുക്കുമ്പോൾ ആ കൈയുടെ മാർദ്ദവം അവൻ ശ്രദ്ധിച്ചു. "ഉപ്പയുടെ നാട്ടുവർത്തമാനവും, പഴയ ഗൾഫ് കഥകളും ഒക്കെ പിന്നെ ആദ്യം നമുക്ക് ഫുഡ് കഴിക്കാം," അവൾ അബൂബക്കരെ ഊണ്മുറിയിലേക്ക് പിടിച്ചു വലിച്ചു.
" ശ്ശോ ഈ പെണ്ണിന്റെ ഒരു കാര്യം. ഒരു വർത്തമാനം പറയാൻ സമ്മതിക്കില്ല, " അബൂബക്കർ ആവലാതിപ്പെട്ടു.
"ആ ഉപ്പയുടെ വർത്തമാനം കഴിയുമ്പോഴേക്കും ഈ ബിരിയാണി മൊത്തം വളിക്കും."
"അതെന്താടി നിന്റെ ഉമ്മ അത്ര മോശം ബിരിയാണിയാണോ ഉണ്ടാക്കി വെച്ചിരിക്കുന്നത്?"
"ആ ഉപ്പയും മോളും തമ്മിലുള്ളത് നിങ്ങൾതമ്മിലായാൽ മതി എന്നെ വെറുതെ അതിലേക്ക് വലിച്ചിടേണ്ട. " സൈനബ പറഞ്ഞു. സൈനബ അത് പറയുമ്പോൾ വിനയ് അവരെ നോക്കി. നല്ല തറവാടിത്തമുള്ള മുഖം, വലിയ വട്ടക്കണ്ണുകൾ മകൾക്ക് കിട്ടിയത് ഉമ്മയിൽ നിന്നുതന്നെയാണെന്ന് അവൻ കണക്കുകൂട്ടി. വലിയ തവിട്ടു നിറമുള്ള എബ്രോയ്ഡറി നിറഞ്ഞ അബ്ബായ അവരുടെ പ്രൗഢി വിളിച്ചോതി. അവൻ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് മുകളിലെ മുറിയിൽനിന്ന് ഒരു കൊലുസിന്റെ ശബ്ദം കേട്ടത്. മുകളിലേക്ക് നോട്ടമെറിഞ്ഞ വിനയ് ആദ്യം കണ്ടത് നല്ല വെളുത്ത നിറത്തിൽ ഭംഗിയുള്ള രണ്ടുകാൽ പാദങ്ങളും അവയിൽ രണ്ടിലും സ്വർണ്ണനിറമുള്ള കൊലുസുകളുമാണ്. അതിനുമുകളിൽ ഒരു ഇളം നീല ചുരിദാറിൽ അതി സുന്ദരിയായ ഒരു യുവതിയും." അതാണ് എന്റെ ഷംനത്ത," അവൾ പറഞ്ഞു. വിനയ് ഹിജാബുകൊണ്ടുപൊതിഞ്ഞ അവരുടെ മുഖത്തേക്ക് നോക്കി. നല്ല വട്ട മുഖം, ചെറിയ കണ്ണുകൾ. നീണ്ട മൂക്ക്. ഉരുണ്ട വലിയ ചുണ്ടുകൾ, ഇരട്ടത്താടി.
"ഹായ് ഇത്ത ഇതാണ് വിനയ്,"
💬 Comments
View all comments