Chapter Title : പാപ്പൻ ഡോക്ടറുടെ ചികിത്സ 2 [സഞ്ജുനാഥ്]
കെട്ടിപിടിച്ചില്ല. ഉമ്മ വെച്ചില്ല...
ട്രെയിനിനകത്ത് ലഗേജ് കയറ്റി സീറ്റിനടിയിൽ എല്ലാം സെറ്റ് ചെയ്ത് വെച്ച് അച്ചായൻ പുറത്തിറങ്ങി. സൈഡ് സീറ്റാണ്. വിൻഡോയോട് ചേർന്ന്. അതും ഡോറിന് അടുത്ത് തന്നെ. അതേതായാലും നന്നായി. ബാത്റൂമിൽ പോകാനും എല്ലാം സൗകര്യം.
ഇരിക്കുന്ന സീറ്റ് പോലെ ആയിരുന്നു. അച്ചായനത് രണ്ട് സൈഡിലേയും കൊളുത്തുകൾ മാറ്റി കിടക്കുന്ന രീതിയിലാക്കി തന്നിട്ടാണ് പുറത്തിറങ്ങിയത്. അത് നന്നായി. അല്ലെങ്കിൽ ഞാൻ പാടുപെട്ടേനേം.
സീറ്റിലേക്കിരുന്ന് വിൻഡോയുടെ കമ്പിയിൽ പിടിച്ചു നിന്ന അച്ചായൻ്റെ കൈയുടെ പുറത്ത് കൈ വെച്ചു. കണ്ണ് നിറഞ്ഞതു കാരണം അച്ചായനെ ശരിക്ക് കാണാനാവുന്നില്ല.
എതെല്ലാം പ്രതീക്ഷകളോടെ വന്നതാണ്. ഒന്നുമില്ലെങ്കിലും ടെൻഷനില്ലാതെ കുറച്ച് മാസങ്ങൾ. എന്തെല്ലാമോ മനസിലേക്ക് തികട്ടി വരുന്നു.
" ഡീ, ഞാൻ പ്ലാറ്റ് ഫോം ടിക്കറ്റ് എടുത്തിട്ടില്ല. ഞാനങ്ങ് പോകുവാ."
"നിൽക്കച്ചായാ. വണ്ടി വിട്ടിട്ട് പോ."
"ടിക്കറ്റ് ചെക്കിംഗ് വല്ലതും വന്നാൽ പ്രശ്നമാ." ജോയി കൈയെടുത്തു. മേഴ്സി നടന്നകലുന്ന ജോയിയെ കാണാനായി ജനാലക്കലേക്ക് തല ചേർത്തു വെച്ചു. നിറഞ്ഞ കണ്ണുനീർ കണങ്ങളിലൂടെ നടന്നകലുന്ന ജോയിയെ അവ്യക്തമായി കണ്ടു.
ചൂളമടിച്ച് ട്രെയിൻ നീങ്ങി തുടങ്ങി. കുറച്ചു നീങ്ങി കഴിഞ്ഞപ്പോൾ ജോയി നടന്ന് പോകുന്നിടത്ത് എത്തി. അയാൾ തിരിഞ്ഞ് നോക്കുന്നത് പോലുമില്ല.
പെട്ടന്നവൾ "ജോയിച്ചായാ" എന്ന് വിളിച്ചു. അയാൾ ഞെട്ടിയ പോലെ തിരിഞ്ഞു നോക്കി. അവൾ കൈയുയർത്തി ടാറ്റാ കാണിച്ചു. അയാളും ചെറുതായൊന്ന് ചിരിച്ച് കൈ വീശി. ജോയി അകന്നകന്ന് പോയി, സ്റ്റേഷനും.
മേഴ്സി ആ ഇരുപ്പ് അങ്ങനെ തന്നെയിരുന്നു. കുറേ നേരം.
ഇനി വീട്ടിലെത്തും വരെ ഫോണില്ല. അറിയാവുന്ന ആരുമില്ല. ചെയ്യാനും ഒന്നുമില്ല. ഏകദേശം
💬 Comments
View all comments