0%

Chapter Title : പാരിജാതം 1 [Rudra]

Author : kkstories Read All Parts 1.7K

ആരും ഇല്ലാത്തവരെ സഹായിക്കാൻ എന്നെപ്പോലെ ആരുമില്ലാത്തവരെങ്കിലും വേണ്ടേ.. അത് കൊണ്ടാണ് ഞാൻ കൂടി പാത്തുമ്മ മാമിക്കൊപ്പം പോകാമെന്ന് തീരുമാനിച്ചത്.. ഒന്നുമില്ലെങ്കിലും മാമിയേ കുറച്ചു നേരത്തെ എങ്കിലും അവിടെ എത്തിക്കാമല്ലോ..

കുളിച്ചു കയറി ഡ്രസ്സും മാറി ഇറങ്ങുമ്പോൾ പാത്തുമ്മ മാമി മിറ്റം അടിച്ചു വാരുകയായിരുന്നു..

" ഇതെന്തുവാ തള്ളേ... നിങ്ങക്കിപ്പോ തന്ന അടിച്ചു വാരിയെ പറ്റോളോ കയ്യും കഴുകി വന്നു വണ്ടിയിൽ കയറ്..."

ജീപ്പിൻ്റെ ബോണറ്റ് തുറന്നു റേഡിയറ്ററിലെ വെള്ളം നോക്കിക്കൊണ്ട് ഞാൻ പറഞ്ഞു...

" നീ കുളിച്ചിട്ട് വരുന്ന സമയത്തിന് അടിച്ചു വാരാമെന്നു വെച്ചതാ മക്കളെ ഞാൻ ദാ വരുന്നു.."

ചൂല് കൊണ്ട് പോയി വീടിൻ്റെ സൈഡിൽ ഇട്ടു പൈപ്പിൽ നിന്നും കയ്യും കഴുകി മാമി ഓടി ജീപ്പിൽ കയറി..

തൊണ്ണൂറു മോഡൽ ജീപ്പ് ആര്യങ്കാവ് ലക്ഷ്യമാക്കി കുതിച്ചു.. ഇവിടെ നിന്ന് കത്തിച്ചു വിട്ടാൽ നെടുമങ്ങാട് പാലോട് മടത്തറ കുളത്തൂപ്പുഴ തെന്മല വഴി നേരെ ആര്യങ്കാവ്... ഒരു ഒന്നൊന്നര മണിക്കൂർ ദൂരമുണ്ട്..

എൻ്റെ ജീപ്പ് റോഡിൽ ഇറങ്ങിയാൽ ഏതൊരു വണ്ടി പ്രാന്തനും ഒന്ന് നോക്കും, പഴയ വീഞ്ഞിനെ പുതിയ കുപ്പിയിൽ ആക്കിയ പോലെ ഓൾഡ് മോഡൽ ജീപ്പിനെ അതിൻ്റെ പഴമ നഷ്ടപ്പെടാത്ത രീതിയിൽ ഭംഗിയായി മോഡിഫൈ ചെയ്തു സൂക്ഷിച്ചിരുന്നു ഞാൻ..

എൻ്റെ ഡ്രൈവിംഗ് പഠനവും, കൈ തെളിഞ്ഞതും ഒക്കെ ഈ വണ്ടിയിൽ തന്നെയാണ്,, തങ്കയ്യൻ മുതലാളി പോകാൻ നേരത്ത് ലോറിയുടെയും ജീപ്പിൻ്റെയും താക്കോൽ കയ്യിലേക്ക് വെച്ച് തന്നപ്പോൾ തന്നെ ഞാൻ മനസ്സിൽ എഴുതിയിട്ടതാണ് ഇത് രണ്ടും ഒരിക്കലും ഞാൻ കൈ വിട്ടു കളയില്ല എന്ന്...

കിലോമീറ്ററുകൾ പിന്നിടുമ്പോഴും

💬 Comments

View all comments