Chapter Title : പാരിജാതം 1 [Rudra]
പോട്ടെ മോനെ, ഇപ്പൊ പോയാലേ ഉച്ചക്കെങ്കിലും അവിടെ എത്താൻ പറ്റൂ.."
ഇതും പറഞ്ഞു തിടുക്കം കൂട്ടി എഴുന്നേറ്റു നടക്കുന്നത് കണ്ടപ്പോൾ എനിക്കെന്തോ ഒരു വിഷമം തോന്നി,
" അല്ലെങ്കിൽ അവിടെ നിക്കീന്നെ.. ഞാനും കൂടി വരാം.. കുടുംബക്കാരു ഒക്കെ കളഞ്ഞതല്ലേ അതുങ്ങളെ, നിങ്ങള് മാത്രം പോയിട്ട് അവരുടെ കൂടെ കരയാം എന്നല്ലാതെ എന്തോന്ന് ഉപയോഗം... ഞാനൊന്നു കുളിക്കട്ടെ ഇങ്ങോട്ട് കയറി ഇരിക്കേ, ഞാനൊന്നു കുളിക്കട്ടെ... "
ഇത്രയും പറഞ്ഞ് ഞാൻ അകത്തോട്ടു കയറി, കസേരയിൽ അലക്ഷ്യമായി ഇട്ടിരുന്ന തോര്ത്തും എടുത്തു പുറത്തെ കുളിമുറിയിൽ കയറി,
ഷവറിൽ നിന്ന് തണുത്ത വെള്ളം തലയിൽ വീണ് ബലിഷ്ഠമായ ശരീരം നനച്ചു കുളിര് കോരിച്ചു ഒഴുകിയിറങ്ങി, പാത്തുമ്മ മാമി അടിച്ചു വാരുമ്പോഴും തറ തുടക്കുമ്പോഴുമൊക്കെ ഓരോ കാര്യങ്ങൽ ഇങ്ങനെ പറഞ്ഞു കൊണ്ടിരിക്കും, ഒരു ഉമ്മയുടെ വാത്സല്ല്യത്തോടെയുള്ള സംസാരം കേൾക്കുന്നത് സ്വതവേ ഇഷ്ടമുള്ള ഞാൻ പാത്തുമ്മ മാമിയുടെ നല്ലൊരു കേൾവിക്കാരനായി ഇരുന്നു കൊടുക്കാറുണ്ട്, ങ്ങനെയുള്ള സംസാരങ്ങളുടെ കൂട്ടത്തിൽ എന്നോ ഒരു ദിവസം ആര്യങ്കാവിലുള്ള ഈയൊരു ബന്ധുവിൻ്റെ കാര്യവും പറഞ്ഞിരുന്നു, ഏതോ പ്രമാണി കുടുംബത്തിലെ പെണ്ണിനെ പ്രേമിച്ച് ഒളിച്ചോടി പോയ ദരിദ്ര കുടുംബത്തിലെ അബൂബക്കർ ൻ്റെ കഥ..
കണ്ട് കിട്ടിയാൽ രണ്ടിനെയും കൊല്ലും എന്നും പറഞ്ഞു പെണ്ണിൻ്റെ കുടുംബക്കാരു അബൂബക്കറിനെ തേടി നാടാകെ കൊലവിളിച്ചു നടന്നു.. പിന്നെ എങ്ങനെയൊക്കെയോ അബൂബക്കറിൻ്റെ അകന്ന ബന്ധത്തിലുള്ള പാത്തുമ്മ മാമിയുടെ അടുത്ത് വരികയും മാമി ആര്യങ്കാവിൽ ഒരു വാടക വീടൊക്കെ ഒപ്പിച്ചു കൊടുത്തു അവര് അവിടെ താമസിച്ചു രണ്ടു പിള്ളേര് ഒക്കെ ആയിട്ട് സ്വസ്ഥമായി ജീവിക്കുന്നു എന്നൊക്കെ പറഞ്ഞിട്ടുണ്ട്..
💬 Comments
View all comments