Chapter Title : പാരിജാതം 1 [Rudra]
മാമി സ്റ്റെപ്പില് തന്നെ ഇരുന്നു കൊണ്ട് പറഞ്ഞു..
" എൻ്റെ പൊന്നു മോനെ,, നിന്നെ ഞാൻ ഫോണില് വിളിച്ച് നോക്കി, ഫോണ് ഓഫായിരുന്നു.. പിന്നെ പെട്ടെന്ന് ഇങ്ങോട്ട് പോന്നു.. ആര്യങ്കാവിൽ എൻ്റെ ഒരു ബന്ധു ഉള്ള കാര്യം പറഞ്ഞിട്ടില്ലേ,, ആ കൊച്ചൻ കേറി തൂങ്ങി കളഞ്ഞു..."
ഞാൻ കസേരയിൽ നിന്ന് നിവർന്നിരുന്നു നെടുവീർപ്പ് ഇട്ടു, തൂങ്ങി മരണം എന്ന് കേൾക്കുമ്പോൾ തന്നെ എനിക്കൊരു മരവിപ്പ് ശരീരത്തിലൂടെ കടന്നു പോവും, ഇത് കേൾക്കുമ്പോൾ നമ്മുടെ ഇരുപത് സെൻറ് പുരയിടത്തിന്റെ മൂലയിലെ ഓട്ടു മാവിൽ തൂങ്ങിയാടുന്ന ഉമ്മയെയും വാപയെയും ഓർമ വരും..
ഞാൻ പല്ല് കടിച്ചു കൊണ്ട് മാമിയോട് പറഞ്ഞൂ..
" ജീവിക്കാൻ പേടിയുള്ളതൊക്ക് ചത്തൊടുങ്ങത് തന്ന നല്ലത്..,"
പാത്തുമ്മ മാമി വേവലാതിയോടെയും വെപ്രാലത്തോടെയും പറഞ്ഞു..
"എന്ത് പറയാനാ മോനെ, അവൻ്റെ കൂടെ ഉണ്ടായിരുന്ന കൂട്ടു കച്ചവടക്കാരൻ അവനെ പറ്റിച്ചത് ആണെന്നാ പറയുന്നത്, കെട്ടിക്കാറായ രണ്ടു പിള്ളേരാ അവന്, സ്വരൂ കൂട്ടി വെച്ചിരുന്ന സ്വർണ്ണവും പണ്ടവുമൊക്കെ പണയം വെച്ച് എന്തോ തുടങ്ങിയതാ... അവൻ്റെ പെണ്ണ് വിളിച്ചിട്ട് ഭയങ്കര കരച്ചില് മക്കളെ, അവിടെ വരെ പോവാൻ ഇറങ്ങിയപ്പോ കൈ ചിലവിനു ഉള്ള പൈസ പോലും എൻ്റെ കയ്യിൽ ഇല്ല, അതാ ഇങ്ങോട്ട് ഓടി വന്നത്.... "
" നിങ്ങളിങ്ങോട്ട് കയറി ഇരിക്കീം, ഞാൻ ദാ വരുന്നു..."
എന്നും പറഞ്ഞു അകത്തു കയറി പേഴ്സിൽ നിന്ന് ഒരു ഒരു മൂവായിരം രൂപ എടുത്തു കൊണ്ട് വന്നു കൊടുത്തു..
അവരതും വാങ്ങി ഒരു കുഞ്ഞു പഴ്‌സിൽ തിരുകി വെച്ച് കൊണ്ട് എഴുന്നേറ്റു,,
" ഞാൻ
💬 Comments
View all comments