Chapter Title : പാരിജാതം 1 [Rudra]
കേട്ട് തുടങ്ങി.. ഞാൻ പുറത്ത് തന്നെ നിന്നു..
തോട്ടത്തിൻ്റെ ഇടയിലെ കല്ല് കെട്ടിൽ ഇരുന്നു ബീഡി വലിക്കുന്ന ഒരു അപ്പൂപ്പൻ്റെ അടുത്തേക്ക് ഞാൻ ചെന്നു..
വിദൂരതയിൽ കണ്ണും നട്ടിരുന്നു ബീഡി പുകയ്ക്കുന്ന അപ്പൂപ്പൻ എന്നെ ശ്രദ്ധിക്കുന്നത് പോലുമില്ല.. ഒരു തുടക്കാമെന്നോണം ഞാനൊന്നു ചുമച്ചു.. മുഖത്തേക്ക് ഒന്ന് രൂക്ഷമായി നോക്കിയിട്ട് വീണ്ടും അയ്യാൾ വേറെ എങ്ങോട്ടോ നോക്കിയിരുപ്പായി..
" എപ്പോഴായിരുന്നു സംഭവം ."
മൗനം ഭേദിച്ച് കൊണ്ട് ഞാൻ സംസാരിച്ചു തുടങ്ങി...
" നിങ്ങളാരാ..."
പരുക്കൻ സ്വരത്തിൽ മറു ചോദ്യം...
" ഞാൻ ഇവിടത്തെ ഒരു ബന്ധുവിനെയും കൊണ്ട് വന്നതാ.. ബോഡി കൊണ്ട് വരാറായോ.."
" കൊണ്ട് വന്നിട്ട് എന്തിനാ... ഇവിടെ കിടന്നു അഴുകി നാറത്തെ ഉള്ളൂ.. പള്ളിയിൽ അടക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞു നിക്കുവല്ലേ എല്ലാം കൂടി..
ഇവിടെങ്ങാനും കുഴിച്ചിടാമെന്നു കരുതിയാൽ വാടക വീടല്ലേ.. ഒരു ആണ് തരിയെങ്കിലും ഇല്ലാതെ പോയല്ലോ ദൈവമേ അവന്... "
ശരിക്കും പ്രശ്നം ഗുരുതരമാണെന്ന് അപ്പൂപ്പൻ്റെ വാക്കുകളിൽ നിന്ന് തന്നെ വ്യക്തമായ സ്ഥിതിക്ക് ആര്യങ്കാവ് സ്റ്റേഷനിലും എൻ്റെ പേരിൽ ഒരു പോലീസ് കേസ് ഉറപ്പായി..
" അപ്പൂപ്പാ ഞാൻ ഇവിടെ പുതിയ ആളാ, പ്രശ്നം ഒന്ന് വിവരിച്ച് പറഞ്ഞാ അങ്ങേർക്ക് ഇല്ലാതെ പോയ ആൺതരിയുടെ കടമ ഞാൻ വെടിപ്പായി ചെയ്തു തരാം.."
എൻ്റെ വാക്കുകളുടെ ദൃഢതയും, ഉറച്ച ശബ്ദവും അങ്ങേരുടെ കണ്ണുകളിൽ ഒരു തിളക്കം തീർത്തു, എന്നിലൊരു പ്രതീക്ഷ വെച്ച് കൊണ്ട് പുള്ളിക്കാരൻ കാര്യങ്ങള് വിവരിച്ചു തന്നു..
അബൂബക്കർ ഇവിടെ ഒരു റബ്ബർ എസ്റ്റേറ്റിൽ വാച്ചറായി ജോലി ചെയ്യുകയായിരുന്നു.. പഴയ റബ്ബർ മുറിച്ചു
💬 Comments
View all comments