0%

Chapter Title : പാരിജാതം 1 [Rudra]

Author : kkstories Read All Parts 1.7K

പുതിയ റബ്ബർ നട്ടപ്പോൾ അതിൻ്റെ ഇടയിൽ പൈനാപ്പിൾ നടുന്ന കൊട്ടേഷൻ അബൂബക്കർ പിടിച്ചു.. പുള്ളിക്കാരൻ്റെ ഇത്ര നാള് വരെയുള്ള സമ്പാദ്യങ്ങളും വീട്ടിലെ പെണ്ണുങ്ങളുടെ കഴുത്തിലും കാതിലും കിടന്നതും എല്ലാം നുള്ളി പറക്കി പരിപാടി തുടങ്ങി.. ഇരുപത് ഏക്കർ തോട്ടത്തിൻ്റെ പകുതി ഭാഗ്ഗത്തെ പണി തീർന്നപ്പോൾ അബൂബക്കറിൻ്റെ കയ്യിലെ പൈസ തീർന്നു.. അങ്ങനെ ആര്യങ്കാവിലെ ഒരു പണക്കാരൻ കോരത് മാപ്പിള പാർട്ണർ ആയിട്ട് കൂടെ കൂടി പണി തീർത്തു.. പൈനാപ്പിൾ എല്ലാം മൊത്തമായി കയറ്റി വിട്ടതൊക്കെ കൂടെ കൂടിയ കോരത് മാപ്പിള കൊണ്ട് വന്ന ഇടനിലക്കാരൻ ആയിരുന്നു.. ഇടനിലക്കാരൻ വിറ്റ് കിട്ടിയ പൈസയും കൊണ്ട് മുങ്ങി..

അബൂബക്കറും ഇടനിലക്കാരനും കൂടിയുള്ള ഒത്ത് കളിയാണെന്നും പറഞ്ഞു കോരത് നേരെ കൊണ്ടങ്ങ് തിരിഞ്ഞു.. ഒന്നുകിൽ കോരത് മുടക്കിയ പൈസ അബൂബക്കർ തിരികെ കൊടുക്കണം അല്ലെങ്കിൽ അബൂബക്കറിൻ്റെ മൂത്ത മകളെ കോരതിൻ്റെ വേപ്പാട്ടിയാക്കണം എന്നും പറഞ്ഞു ഗുണ്ടകളെയും കൊണ്ട് വന്ന് വീട്ടിൽ കയറിയിറങ്ങി പ്രശ്നം ആയിരുന്നു.. ഇന്നലെ രാവിലെ അബൂബക്കർ പോലീസ് സ്റ്റേഷനിൽ പോയി ഒരു കേസ് എഴുതി കൊടുത്തു, കോരത് മാപ്പിളയുടെ എച്ചിൽ തീനികളായ പോലീസ് പരാതി കീറിയെറിഞ്ഞു അബൂബക്കറിനെ സ്റ്റേഷനിൽ ഇട്ടു ചവിട്ടി കൂട്ടി.. തിരിച്ചു വന്നപ്പോൾ ഗുണ്ടകളുടെ വക വീട്ടിൽ കയറിയും തല്ലി ചതച്ചു..

കോരത് മാപ്പിളയുടെ ആൾബലത്തിന് മുന്നിൽ നോക്കുകുത്തിയായി നിൽക്കാനേ നാട്ടുകാർക്ക് കഴിഞ്ഞോളൂ.. ഇപ്പോള് അഴിച്ചിറക്കി പോസ്റ്റുമോർട്ടം കഴിഞ്ഞ് ബോഡി ഹോസ്പിറ്റലിൽ കിടക്കുവാ.. കോരത്ൻ്റെ കടം വീട്ടാതെ ജമാഅത് പള്ളിയിൽ അടക്കാൻ പറ്റില്ലെന്ന് പള്ളി കമ്മറ്റിക്കാരെ കൊണ്ട് കോരത് പറയിച്ചു..

നെടുവീർപ്പിട്ടു കൊണ്ട് അപ്പൂപ്പൻ ഷർട്ടിൻ്റെ

💬 Comments

View all comments