0%

Chapter Title : പാരിജാതം 1 [Rudra]

Author : kkstories Read All Parts 1.7K

പാക്കറ്റിൽ നിന്നും ഒരു ബീഡിയെടുത്ത് കത്തിച്ചു കൊണ്ട് പറഞ്ഞു...

" എന്തായാലും ബക്കർ ഈ ചെകുതാന്മാരുടെ മുന്നിൽ ഈ മൂന്നു പെണ്ണുങ്ങളെയും ഇട്ട് കൊടുത്തിട്ട് ഇങ്ങനെ കയറി തൂങ്ങില്ല.. ഇതെനിക്ക് ഉറപ്പാ... കൊന്നു കെട്ടി തൂക്കിയതാ കഴുവേറി മക്കൾ.."

ഇത് കേട്ട ജാസിർ അക്ഷരാർത്ഥത്തിൽ കാലൻ ജാസിർ ആയി മാറിയിരുന്നു.. കണ്ണുകൾ ചുവന്നു തുടുത്തു ഞരമ്പുകൾ വലിഞ്ഞു മുറുകി.. വിശപ്പ് പോലും ജാസറിൻ്റെ ആളികത്തുന്ന അമർഷത്തിൽ കെട്ടു പോയി..

ജാസിർ ഒന്നും ഒന്നും മിണ്ടാതെ പൊട്ടി കരച്ചിലിൽ നിന്നും എങ്ങലുകളുടെ ഓളം വെട്ടുന്ന വീട് ലാക്കാക്കി നടന്നു..

ജാസിർ ചിലതൊക്കെ തീരുമാനിച്ചു ഉറപ്പിച്ചിരുന്നു..

കാലിൽ കിടന്ന ഷൂസ് അഴിച്ചു വെച്ച് ഉള്ളിലേക്ക് കയറി ഒരു ചെറിയ ഹാൾ.. തറ സിമ്മൻ്റ് കൊണ്ട് ഫിനിഷ് ചെയ്തിട്ടുണ്ട്.. ഒരു കുഞ്ഞ് ശോക്കേഴ്‌സ് നിറച്ച് കൊറേ ട്രോഫികളും സർട്ടിഫിക്കറ്റുകളും ഒക്കെ ഫ്രെയിം ചെയ്ത് വെച്ചിരുന്നു.. മക്കളുടേത് ആവും, ഇതിൽ നിന്നും വ്യക്തമാണ് അബൂബക്കർ എത്രത്തോളം മക്കളെ വിദ്യ സമ്പന്നരായി വളർത്തിയെന്നു..

ഏങ്ങൽ കേട്ട റൂമിലേക്ക് ജാസിർ നടന്നു ചെന്നു.. കട്ടിലിൽ ഇരിക്കുന്ന പാത്തുമ്മ മാമിയുടെ മടിയിൽ കിടക്കുന്ന പത്ത് മുപ്പതഞ്ച് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ.. മാമിയുടെ തോളിൽ ചാരി കിടക്കുന്ന ഒരു പത്തൊമ്പത് വയസ്സ് കാരി, കട്ടിലിൻ്റെ താഴെ തറയിൽ മുട്ടും കെട്ടിപ്പിടിച്ചു തലയും കുമ്പിട്ട് ഇരിക്കുന്ന ഒരു പെൺകുട്ടി.. കാൽപ്പെരുമാറ്റം കേട്ട് അവള് തല ഉയർത്തി നോക്കി, വെളുത്തു തുടുത്ത അവളുടെ കവിളുകളിൽ തിണർത്തു കിടക്കുന്ന കൈ വിരൽ പാടുകൾ.. കരഞ്ഞ് കലങ്ങിയ കണ്ണുകൾ, അലക്ഷ്യമായി വാരി

💬 Comments

View all comments