Chapter Title : പാരിജാതം 1 [Rudra]
തലയിൽ തലോടി കൊണ്ട് ചോദിച്ചു..
" എന്താ മോളുടെ പേര്,, "
" ആലിയ..."
"മോള് എന്തിനാ പഠിക്കുന്നെ.."
" പ്ലസ്ടു കഴിഞ്ഞു, ഡിഗ്രിക്ക് ചേരാൻ നിക്കുവായിരുന്നു..."

" ഇയാളുടെ പേര് എന്താ.."
റസിയയുടെ ഇടതു വശം ചേർന്നിരുന്ന മൂത്ത മകളോട് ചോദിച്ചു..
ചത്ത സ്വരത്തിൽ അവള് പേര് പറഞ്ഞു..
"ആസിയ "
എത്ര മധുര മനോഹരമായ സ്വരം.. അവളുടെ അഴകിനോത്ത സ്വരം തന്നെ..
തൊട്ടടുത്തുള്ള കസേരയിൽ ഇരുന്നു കൊണ്ട് ജാസിർ പറഞ്ഞു..
" നിങ്ങള് മൂന്നുപേരും കൂടി ഇപ്പോള് അനുഭവിക്കുന്നത് വർഷങ്ങൾക്ക് മുമ്പ് ഒറ്റക്ക് അനുഭവിച്ചവൻ ആണ് ഞാൻ.. തോൽവി സമ്മതിക്കാത്ത കാലം വരേയ്ക്കും നമ്മൾ തോൽക്കില്ല,, സംഭവിച്ചത് ഒക്കെ സംഭവിച്ചു.. ഇനിയും ജീവിതം മുന്നോട്ടു കൊണ്ട് പോയെ പറ്റു.. ഈ ഭക്ഷണവും കഴിച്ച് അത്യാവശ്യം എടുക്കാൻ ഉള്ളതും എടുത്ത് എൻ്റെ കൂടെ വന്നോളൂ... എൻ്റെ നാട്ടിൽ ഒരു വീട് വാടകയ്ക്ക് എടുത്ത് തൽക്കാലം അവിടെ കൂടാം.. ബാക്കിയൊക്കെ പിന്നെ.."
ജാസിർ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ പാത്തുമ്മ അടുക്കളയിൽ നിന്നും സ്റ്റീൽ പ്ലേറ്റുകൾ കൊണ്ട് വന്നു ആഹാരം വിളമ്പി എല്ലാവരുടെയും കയ്യിൽ വെച്ച് കൊടുത്തിരുന്നു.. ജാസിറും പിന്നെയൊന്നും പറയാതെ തൻ്റെ മുന്നിലിരുന്ന പാത്രത്തിൽ നിന്നും ചോറ് വാരി കഴിച്ചു.. ഇടക്ക് തിരിഞ്ഞു നോക്കുമ്പോൾ എല്ലാവരും ആഹാരം കൊറേശ്ശേ വാരി കഴിക്കുന്നുണ്ട്... റസിയക്ക് പാത്തുമ്മ ചോറ് വാരി കൊടുത്തു നിർബന്ധിപ്പിച്ച് കഴിക്കുന്നുണ്ട്..
യാഥാർത്ഥ്യവുമായി അവർ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു..
ഭക്ഷണം കഴിച്ച് കൈയ്യും കഴുകി പാത്തുമ്മ മാമിയോടു എടുക്കാൻ ഉള്ളതൊക്കെ എടുത്തു അവരെയും കൊണ്ട് വരാൻ പറഞ്ഞിട്ട് ജാസിർ
💬 Comments
View all comments