0%

Chapter Title : പാരിജാതം 1 [Rudra]

Author : kkstories Read All Parts 1.7K

വഹിച്ചു..

അബൂബക്കറിൻ്റെ വീട്ടിൽ നടന്ന ഇടി നിമിഷ നേരം കൊണ്ട് നാട്ടിൽ പ്രചരിച്ചു കഴിഞ്ഞു.. ഇത്രയും ക്രൂരമായി ഒരുത്തൻ്റെ മുഖം ഇടിച്ചു പൊളിച്ചു കൊന്നു കളഞ്ഞ ജാസറ്നേ എതിർക്കാൻ ആർക്കും ധൈര്യം വന്നില്ല..

ചടങ്ങുകൾ കഴിഞ്ഞു വീട്ടിലേക്ക് വരുന്ന വഴിയിൽ ഒരു ചെറിയ ഹോട്ടലിൽ കയറി അഞ്ച് പേർക്കുള്ള ഭക്ഷണവും വാങ്ങി ജാസിർ വീട്ടിലെത്തി.. അവിടവിടെയായി നിന്ന ആളുകൾ ഭയഭക്തി ബഹുമാനത്തോടെ ജാസിർ നേ നോക്കി നിന്നു...

ജാസിർ ആരെയും മൈൻഡ് ചെയ്യാതെ നേരെ നടന്നു വീട്ടിലേക്ക് ചെന്നു..

കരഞ്ഞു തളർന്ന മൂന്ന് പെണ്ണുങ്ങളും ഹാളിലെ തറയിൽ ഇരിക്കുന്നു.. കാൽപ്പെരുമ്മാറ്റം കേട്ട് നോക്കിയ റസിയയോട് ജാസിർ ചോദിച്ചു..

" പാത്തുമ്മ മാമി എവിടെ..! "

" അവിടെ അടുക്കളയിൽ ഉണ്ട്,, "

പതിഞ്ഞ സ്വരത്തിൽ മറുപടി പറഞ്ഞത് മൂത്ത മകളായിരുന്നു..

ജാസിർ വന്നത് അറിഞ്ഞ പാത്തുമ്മ അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു..

ജാസിർ കയ്യിൽ ഇരുന്ന ഭക്ഷണപ്പൊതികൾ പാത്തുമ്മയുടെ കയ്യിലേക്ക് കൊടുത്തു കൊണ്ട് പറഞ്ഞു..

" ഞാൻ ഇന്നലെ രാത്രിയും ഒന്നും കഴിച്ചില്ല, രാവിലെയും ഒന്നും കഴിച്ചില്ല... നല്ല വിശപ്പുണ്ട്, ഇവരും ഒന്നും കഴിച്ചിട്ടില്ലല്ലോ.. ഈ ഊണ് കഴിച്ചിട്ട് നമുക്ക് ബാക്കി സംസാരിക്കാം.."

" വേണ്ട വിശപ്പില്ല.. "

ഇളയ കൊച്ചാണ് പറഞ്ഞത്... അവളുടെ ശബ്ദത്തിൽ കലർന്ന തളർച്ച എത്ര മറച്ചു പിടിച്ചാലും എനിക്ക് മനസ്സിലാകും.. ഇവരുടെ ഈ അവസ്ഥയിൽ വിശപ്പ് കടിച്ചു പിടിച്ചു വിശക്കുന്നില്ല എന്ന് പറഞ്ഞ ഒരു കാലം എനിക്കും ഉണ്ടായിരുന്നു... വേറെ ആർക്ക് മനസ്സിലായില്ലെങ്കിലും എനിക്ക് മനസ്സിലാവും...

ജാസിർ അവളുടെ അടുത്ത് ചെന്ന്

💬 Comments

View all comments