Chapter Title : പാരിജാതം 1 [Rudra]
ഒരു കൗമാരക്കാരൻ കാണിക്കുന്ന സർവ്വ സാധാരണമായ കുരുത്തക്കെടുകൾ മാത്രമേ ജാസറിന് ഉള്ളൂ എന്ന് റസിയക്ക് ബോധ്യമായിരുന്നു..
ചിന്തകള് ഓരോന്നിങ്ങനെ റസിയയുടെ മനസ്സിലേക്ക് ഓടിയിറങ്ങി പോകുന്നതിനിടയിൽ ജാസറിൻ്റെ ഫോൺ റിംഗ് ചെയ്തു...
ജാസർ ഫോൺ എടുത്തു ചെവിയിലേക്ക് വെച്ചു...
" ശരത്തേട്ടാ എന്തായി വീട് റെഡി ആയാരുന്നോ...."
"ഡേയ് നീയിത് എന്തരു അറിഞ്ഞിട്ടു പറയുന്നത്... ഒരു വീട് വാടകക്ക് എടുക്കുന്നത് നല്ല മേനകേട് പിടിച്ച പണിയാണ് കേട്ടാ... "
" എൻ്റെ പൊന്നു ശരത്തേട്ടാ, എനിക്ക് ആണെന്ന് പറഞ്ഞാല് മതി.. എങ്ങനേലും ഒന്ന് സെറ്റ് ആക്കിയെ പറ്റൂ...."
" നിനക്കല്ല, ദൈവം തമ്പുരാൻ ഇറങ്ങി വന്നു വാടകക്ക് വീട് തപ്പിയാലും കിട്ടാൻ ഇച്ചിരി പാടാണ് മോനെ... എന്തായാലും ഇന്ന് കിട്ടാൻ ഒരു വഴിയുമില്ല, ഒരു ആഴ്ച്ച കഴിഞ്ഞിട്ട് ആണേൽ സെറ്റ് ആണ് "
" നിങ്ങളെന്തായാലും ഒന്ന് പെട്ടെന്ന് ഒരു വീട് പിടിച്ചു തരാൻ നോക്കീം.. അത് വരെ ഞാൻ നോക്കാം "
ഇത്രയും പറഞ്ഞു ഫോൺ കട്ടാക്കി പോക്കറ്റിലേക്ക് ഇട്ടു.. പാത്തുമ്മ മാമിയോടായി പറഞ്ഞു,
"നാട്ടിലെ മെയിൻ റിയൽ എസ്റ്റേറ്റ് ബ്രോക്കറ... വാടകക്ക് ഒരു വീട് തപ്പിയെടുക്കാൻ വയ്യ അങ്ങേർക്ക്, എന്തായാലും ഒരു വീട് ഒക്കുന്നത് വരെ ഇവര് മൂന്ന് പേരും എൻ്റെ വീട്ടിൽ നിന്നോട്ടെ, ഞാൻ ഫ്രെണ്ട്സിൻ്റ റൂമിൽ വല്ലതും പോയി നിക്കാം..."
"ജാസിറ് മോനെ നിനക്കറിയാലോ, എൻ്റെ മക്കൾക്ക് ഞാൻ തന്നെ ഒരു അധികപ്പറ്റാ... അതിൻ്റെ ഇടക്ക് കെട്ടിക്കാരായ രണ്ടു കൊചുങ്ങളെയും കൊണ്ട് അങ്ങോട്ട് കയറി ചെന്നാ എന്നെ അതുങ്ങള് കൊല്ലും, എസ്ഇല്ലായിരുന്നേൽ ഞാൻ നോക്കിയേനെ ഈ പിള്ളേരെ "
" എൻ്റെ പൊന്നു തള്ളേ നിങ്ങളോട് എത്ര തവണ ആയിട്ട് ഞാൻ പറയുന്നു, നിങ്ങളെ ഞാൻ ദത്ത് എടുക്കാം ഇങ്ങു വരാൻ, കേൾക്കില്ലല്ലോ, എനിക്കും ഉണ്ടെന്ന് പറയാൻ ഒരാൾ ആവുമല്ലോ..."
" ഇപ്പോള് ഉണ്ടെന്ന് പറയാൻ ഒന്നിനു മൂന്ന് പേര് ആയില്ലേ മോനെ,, ഇനി ഇവർക്ക് ആകെ ഉള്ളത് നീയല്ലേ ഉള്ളൂ... അപ്പോ നിനക്കും ആരെങ്കിലും എന്നൊക്കെ പറയാൻ ഇവരൊക്കെ കാണും.. അല്ലേ റസിയ..."
💬 Comments
View all comments