0%

Chapter Title : പാരിജാതം 1 [Rudra]

Author : kkstories Read All Parts 1.7K

അവൻ്റെ ബോധം നഷ്ടപ്പെട്ടിട്ടും ജാസിർ നിർത്തിയില്ല.. ഇത് കണ്ട് നിന്ന നാലാമൻ ഭയന്ന് വിറച്ച് കൊണ്ട് ഓടാൻ പോലും കഴിയാതെ വിറങ്ങലിച്ചു നിന്നു.. എല്ലാവർക്കും മനസ്സിലായി കഴിഞ്ഞു വന്നിറങ്ങിയത് നിസ്സാരക്കാരനല്ല എന്ന്.. തറയിൽ അടി കൊണ്ട് കിടന്ന രണ്ടു പേരും ഭയന്ന് പിറകിലേക്ക് നിരങ്ങി മാറി..

ജാസറിൻ്റെ കോപം മുഴുവനായും അവനിലേക്ക് പെയ്തിറങ്ങി.. മുഖം തിരിച്ചു അറിയാൻ കഴിയാത്ത തരത്തിൽ തകർന്നു പോയി കഴിഞ്ഞിരിക്കുന്നു.. ചത്ത് കാണുമെന്ന് കരുതി കഴുത്തിലെ പിടി വിട്ടപ്പോൾ താഴേക്ക് അയ്യാൾ റബ്ബർ മരത്തിൽ ചാരി നിരങ്ങി താഴേക്ക് വീണു..

നാലാമൻ്റെ മുഖം വിളറി വെളുത്തിരുന്നു.. ശരിക്കും ഇങ്ങനൊരു ക്രൂരമായ മർദ്ദനം അകത്തു നിന്ന് കണ്ട പാത്തുമ്മ മാമി പോലും പ്രതീക്ഷിച്ചിരുന്നില്ല..

  " ആ കിണറ്റിൽ നിന്നും ഒരു തൊട്ടി വെള്ളം ഇങ്ങു കോരിക്കെ.."


നാലാമൻ്റെ മുഖത്തേക്ക് നോക്കി ജാസർ പറഞ്ഞു..

കടുവയെ കണ്ട ആട്ടിൻ കുട്ടിയെ പോലെ കിടു കിട വിറച്ചത് അല്ലാതെ അവന് അനങ്ങാൻ പോലും കഴിഞ്ഞില്ല..

  " നിന്നോടാ പറഞ്ഞത്, ഒരു തൊട്ടി വെള്ളം ഇങ്ങു കോരാൻ.."


ജാസിർ ശബ്ദം ഉയർത്തിയപ്പോൾ ഒരു ഞെട്ടലോടെ അവൻ ഓടിപ്പോയി സൈഡിലെ കിണറ്റിലേക്ക് തൊട്ടിയിറങ്ങി വെള്ളം വലിച്ചു കയറ്റി..

  " കയ്യിലേക്ക് ഒഴിക്ക്,,"
ജാസറിന്റെ ആജ്ഞ അനുസരിക്കുന്ന അടിമയെ പോലെ കോരത് മാപ്പിളയുടെ ഗുണ്ട വെള്ളം കുറേശ്ശ ആയി ജാസർൻ്റെ കയ്യിലേക്ക് ഒഴിച്ച് കൊടുത്തു..

കൈയ്യിൽ പറ്റിയ ചോര കഴുകി കളഞ്ഞ് മുഖത്തേക്കും വെള്ളം ഒഴിച്ച് കഴുകി ജാസിർ കൈ കുടഞ്ഞു വെള്ളം കളഞ്ഞ് കൊണ്ട് പറഞ്ഞു..

" ഈ കിടക്കുന്നവൻ

💬 Comments

View all comments