Chapter Title : പാരിജാതം 1 [Rudra]
എന്തിനും തയ്യാറായി തന്നെയാണ് അവന്മാർ നിൽക്കുന്നത് എന്ന് ജാസർ ന് ഉറപ്പായി..
ജാസിർ ഒന്നും മിണ്ടാതെ സ്റ്റെപ്പിൽ ഇരുന്നു ഷൂസ് ഇട്ടു ഷൂ ലേസ് മുറുക്കി കെട്ടി..
" ആ കോരത് കഴുവേറിയോട് പറഞ്ഞേക്കു, ഇനി ഒരുത്തനെ കൂടെ കൊന്നാലേ ഇവിടെ കയറി മേയാൻ പറ്റൂ എന്ന്"
ഷർട്ടിൻ്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ ജീൻസിൻ്റെ പോക്കറ്റിൽ തിരുകി കൊണ്ട് ജാസിർ പറഞ്ഞു..
നാട്ടുകാരും ഗുണ്ടകളും ഒന്ന് ഞെട്ടി.. ആദ്യമായിട്ടാണ് ഇവിടെ ഒരാള് കോരത് മാപ്പിളക്കു എതിരെ ശബ്ദം ഉയർത്തിയത്..
അവരെ കടന്നു പോകാൻ തുനിഞ്ഞ ജാസറിൻ്റെ തോളിൽ കൂട്ടത്തിലെ ഒരു ഗുണ്ട കയറി പിടിച്ചു...
" അങ്ങനെയങ്ങ് പോയാലോ.."
ഞൊടിയിടയിൽ ഗുണ്ടയുടെ കയ്യിൽ ജാസറിൻറെ ഇടം കൈ കയറ്റി പിടിച്ചു വലിച്ച് അടുപ്പിച്ചതിനു ഒപ്പം വലതു കൈ മുട്ട് കൊണ്ട് താടിയുടെ അടിയിൽ ശക്തമായി ഇടിച്ചു ഉയർത്തി.. നിലത്ത് നിന്നും കാലുകൾ പൊങ്ങിയ നിമിഷം തന്നെ കൈ വിട്ട് അടിവയറ് ലക്ഷ്യമാക്കി ഒരു ചവിട്ടു കൂടി കൊടുത്തു.. അവൻ തെറിച്ചു ദൂരേക്ക് മാറി വീഴുന്നത് റസിയയും മക്കളും നാട്ടുകാരും കൂട്ട് ഗുണ്ടകളും കണ്ട് ഞെട്ടി..
ജാസറിന് നേരെ തിരിഞ്ഞ രണ്ടാമത്തെ തടിയൻ്റെ ചെവി പൊത്തി കിട്ടിയ അടി കൊണ്ട് അവിടെ തന്ന ഇരുന്നു പോയി..
അന്ധാളിച്ചു നിന്നുപോയ മൂന്നാമനെ കഴുത്തിന് കുത്തിപ്പിടിച്ച് അടുത്തുള്ള റബ്ബർ മരത്തിൽ ചേര്ത്ത് പിടിച്ചു മൂക്ക് ലക്ഷ്യമാക്കി ജാസറിന്റെ ഉരുക്ക് മുഷ്ടി പാഞ്ഞു.. തുടരെ തുടരെയുള്ള ഇടിയിൽ മൂക്കും വായും പൊളിഞ്ഞു ജാസറിൻ്റെ മുഖത്തേക്കും രക്തം ചിതറി.. എന്നിട്ടും നിർത്താതേയുള്ള ഇടിയിൽ
💬 Comments
View all comments