Chapter Title : പാരിജാതം 1 [Rudra]
പക്ഷെ കാലം റസിയക്കായ് ഒരു പിടിവള്ളി കാത്ത് സൂക്ഷിച്ചു, പാത്തുമ്മ മാമി.. അവരിലൂടെ ഇവിടെയെത്തിയ കാലൻ ജാസിർ..
റൂമിൻ്റെ മൂലയിൽ കിടന്ന പ്ലാസ്റ്റിക്ക് കസേര വലിച്ചിട്ട് ജാസിർ ഇരുന്നു..
" ഇനി നിങ്ങളെ ആരും ഒന്നും ചെയ്യില്ല,, ഇത് ജാസിർൻ്റെ ഉറപ്പാണ്.. നല്ല നയൻ വൺ സിക്സ് ഹോൾമാർക്ക് ഉറപ്പ്.. കോരത് മാപ്പിളയേയും ഗുണ്ടകളെയും പേടിച്ച് ഇനി നിങ്ങള് കരയണ്ട നിങ്ങളുടെ വാപ്പാക്ക് വേണ്ടി മാത്രം കരഞ്ഞാൽ മതി.."
അവൻ്റെ ഉറച്ച സ്വരം അടച്ചു മൂടിയ മുറിയിൽ മുഴങ്ങി കേട്ടു.. ജാസറിൻ്റെ സ്വഭാവ ഗുണങ്ങള് കഴിഞ്ഞ തവണ വന്നപ്പോൾ പാത്തുമ്മ മാമിയില് നിന്നും കേട്ട് പരിചയമുള്ള മൂന്ന് സ്ത്രീകളുടെയും കണ്ണിൽ ഒരു രക്ഷകനായി ജാസിർ നിലകൊണ്ടു.. പാത്തുമ്മ മാമിയിൽ സന്തോഷത്തിൻ്റെയും ധൈര്യത്തെയും ഭാവ മാറ്റങ്ങൾ പ്രകടമായിരുന്നു..
ജാസിർ ഒരു കാര്യത്തിൽ ഉറപ്പ് കൊടുത്താൽ പിന്നെ ജീവൻ പോയാലും മാറ്റി ചിന്തിക്കില്ല എന്ന് അവർക്ക് പൂർണ്ണ ബോധ്യം ഉണ്ട്..
" ഞാൻ പള്ളിയിൽ പോയി ഖബർ അടക്കാൻ ഉള്ള കാര്യങ്ങൾ ശരിയാക്കട്ടെ.. എന്തെങ്കിലും ഉണ്ടെങ്കിൽ മാമി എന്നെ വിളിച്ചാൽ മതി.."
ഇത്രയും പറഞ്ഞ് ജാസിർ എഴുന്നേറ്റു പുറത്തേക്ക് ഇറങ്ങിയപ്പോൾ നേരത്തെ ഇന്നോവ കാറിൽ ചാരി നിന്നിരുന്ന നാലു പേരും മുറ്റത്ത് നിൽക്കുന്നു..
" നീയേതാടാ നായിൻ്റെ മോനെ... നിനക്കെന്താ ഇവിടെ കാര്യം.. മുഴുപ്പ് കൂടിയത് നോക്കി എടുക്കാൻ വന്നത് ആണെങ്കിൽ ഇവിടെ ഉള്ള എല്ലാ മുതലും കോരത് മുതലാളിക്ക് ഉള്ളതാ.."
കൂട്ടത്തിൽ നേതാവ് എന്ന് തോന്നിക്കുന്ന ഒരുത്തൻ വഷളൻ ചിരിയുമായി പറഞ്ഞു.. ഇവന്മാരുടെ സംസാര ശൈലി വെച്ച് നോക്കുമ്പോൾ
💬 Comments
View all comments