Chapter Title : പാരിജാതം 1 [Rudra]
കേട്ടുള്ള പരിചയം മാത്രമുള്ള ഒരു പയ്യനോടൊപ്പം പോകുന്നു...
ഇടക്ക് പാത്തുമ്മ മാമി കാണാൻ വരുമ്പോഴൊക്കെ കൂടുതലും ജാസറിൻ്റെ വീര കഥകൾ പറയാനായിരുന്നു സമയം കണ്ടെത്തിയിരുന്നത്...
ഒരു മകനോടുള്ള സ്നേഹം പാത്തുമ്മ മാമിക്ക് ജാസറിനോട് ഉണ്ടെന്ന് മാമിയുടെ വാക്കുകളിൽ നിന്നൊക്കെ അറിയാമായിരുന്നു....
ഇളയ മകൾ ആലിയക്ക് ആണ് ജാസറിൻ്റെ കഥകൾ കേൾക്കാൻ കൂടുതൽ താൽപ്പര്യം,,,
അനാഥനായി പോയ ഒരു കൗമാരക്കാരൻ കാണിക്കുന്ന സർവ്വ സാധാരണമായ കുരുത്തക്കെടുകൾ മാത്രമേ ജാസറിന് ഉള്ളൂ എന്ന് റസിയക്ക് ബോധ്യമായിരുന്നു..
ചിന്തകള് ഓരോന്നിങ്ങനെ റസിയയുടെ മനസ്സിലേക്ക് ഓടിയിറങ്ങി പോകുന്നതിനിടയിൽ ജാസറിൻ്റെ ഫോൺ റിംഗ് ചെയ്തു...
ജാസർ ഫോൺ എടുത്തു ചെവിയിലേക്ക് വെച്ചു...
" ശരത്തേട്ടാ എന്തായി വീട് റെഡി ആയാരുന്നോ...."
"ഡേയ് നീയിത് എന്തരു അറിഞ്ഞിട്ടു പറയുന്നത്... ഒരു വീട് വാടകക്ക് എടുക്കുന്നത് നല്ല മേനകേട് പിടിച്ച പണിയാണ് കേട്ടാ... "
" എൻ്റെ പൊന്നു ശരത്തേട്ടാ, എനിക്ക് ആണെന്ന് പറഞ്ഞാല് മതി.. എങ്ങനേലും ഒന്ന് സെറ്റ് ആക്കിയെ പറ്റൂ...."
" നിനക്കല്ല, ദൈവം തമ്പുരാൻ ഇറങ്ങി വന്നു വാടകക്ക് വീട് തപ്പിയാലും കിട്ടാൻ ഇച്ചിരി പാടാണ് മോനെ... എന്തായാലും ഇന്ന് കിട്ടാൻ ഒരു വഴിയുമില്ല, ഒരു ആഴ്ച്ച കഴിഞ്ഞിട്ട് ആണേൽ സെറ്റ് ആണ് "
" നിങ്ങളെന്തായാലും ഒന്ന് പെട്ടെന്ന് ഒരു വീട് പിടിച്ചു തരാൻ നോക്കീം.. അത് വരെ ഞാൻ നോക്കാം "
ഇത്രയും പറഞ്ഞു ഫോൺ കട്ടാക്കി പോക്കറ്റിലേക്ക് ഇട്ടു.. പാത്തുമ്മ മാമിയോടായി പറഞ്ഞു,
"നാട്ടിലെ മെയിൻ റിയൽ എസ്റ്റേറ്റ് ബ്രോക്കറ... വാടകക്ക് ഒരു വീട് തപ്പിയെടുക്കാൻ വയ്യ അങ്ങേർക്ക്,
💬 Comments
View all comments