0%

Chapter Title : പാരിജാതം 1 [Rudra]

Author : kkstories Read All Parts 1.7K

എന്തായാലും ഒരു വീട് ഒക്കുന്നത് വരെ ഇവര് മൂന്ന് പേരും എൻ്റെ വീട്ടിൽ നിന്നോട്ടെ, ഞാൻ ഫ്രെണ്ട്സിൻ്റ റൂമിൽ വല്ലതും പോയി നിക്കാം..."

"ജാസിറ് മോനെ നിനക്കറിയാലോ, എൻ്റെ മക്കൾക്ക് ഞാൻ തന്നെ ഒരു അധികപ്പറ്റാ... അതിൻ്റെ ഇടക്ക് കെട്ടിക്കാരായ രണ്ടു കൊചുങ്ങളെയും കൊണ്ട് അങ്ങോട്ട് കയറി ചെന്നാ എന്നെ അതുങ്ങള് കൊല്ലും, എസ്ഇല്ലായിരുന്നേൽ ഞാൻ നോക്കിയേനെ ഈ പിള്ളേരെ "

" എൻ്റെ പൊന്നു തള്ളേ നിങ്ങളോട് എത്ര തവണ ആയിട്ട് ഞാൻ പറയുന്നു, നിങ്ങളെ ഞാൻ ദത്ത് എടുക്കാം ഇങ്ങു വരാൻ, കേൾക്കില്ലല്ലോ, എനിക്കും ഉണ്ടെന്ന് പറയാൻ ഒരാൾ ആവുമല്ലോ..."

" ഇപ്പോള് ഉണ്ടെന്ന് പറയാൻ ഒന്നിനു മൂന്ന് പേര് ആയില്ലേ മോനെ,, ഇനി ഇവർക്ക് ആകെ ഉള്ളത് നീയല്ലേ ഉള്ളൂ... അപ്പോ നിനക്കും ആരെങ്കിലും എന്നൊക്കെ പറയാൻ ഇവരൊക്കെ കാണും.. അല്ലേ റസിയ..."

റസിയ ചെറിയ പുഞ്ചിരിയോടെ ഉം എന്ന് മാത്രം പറഞ്ഞു..

ജാസറിൻ്റെ വീടിൻ്റെ മുന്നിലേക്ക് ജീപ്പ് ഇരച്ചു കയറി നിന്നു...

പാത്തുമ്മ മാമി പിന്നെ വരാമെന്ന് പറഞ്ഞു കൊണ്ട് വീട്ടിലേക്ക് പോയി...

മൂന്ന് സ്ത്രീകളെയും കൊണ്ട് ജീപ്പിൽ വന്നിറങ്ങിയ ജാസറിനെ കണ്ട് നാട്ടിലെ പ്രധാന പരധൂക്ഷണക്കാരി രമ ചേച്ചി എവിടെ നിന്നാണെന്ന് അറിയില്ല പാഞ്ഞെത്തി..

" എന്താ മോനെ പുതിയ അധിഥികൾ ഒക്കെ ഉണ്ടല്ലോ, ആരാ ഇതൊക്കെ...."

ഇന്നത്തേക്കുള്ള ചാകര ഒത്ത് കിട്ടിയെന്ന ചിന്തയിൽ പാഞ്ഞെത്തിയെങ്കിലും എല്ലായിടത്തും കളിക്കുന്ന കളി ഈ ചെക്കൻ്റെ അടുത്ത് ഇറക്കിയാൽ പ്രായമൊന്നും നോക്കില്ല എടുത്തിട്ട് അലക്കും എന്ന് അറിയാവുന്ന രമ ചേച്ചി സംയമനം പാലിച്ചു

💬 Comments

View all comments