Chapter Title : പാരിജാതം 1 [Rudra]
തിന്നും കുടിച്ചും ഞാൻ ജീവിതം ആഘോഷിച്ചു..
നാട്ടുകാരുടെ എന്ത് ആവശ്യങ്ങൾക്കും നെഞ്ചും വിരിച്ചു മുന്നിൽ നിന്ന് നാട്ടുകാരുടെ പ്രിയപ്പെട്ടവനായി..
ഇന്ന് ഞാൻ ഈ സ്റ്റേഷനിൽ നിൽക്കുന്നതും അതിൻ്റെ ഭാഗമായി തന്നെ. മരത്തിൽ നിന്നും വീണു പരിക്ക് പറ്റി കിടന്ന ദിവാകരൻ അണ്ണൻ്റെ വീട്ടിൽ അടവ് മുടങ്ങി എന്നും പറഞ്ഞു മൈക്രോ ഫിനാൻസ് കാര് കയറി നിരങ്ങി..
കാലൊടിഞ്ഞു കിടന്ന അങ്ങേരുടെ കഴുത്തിന് കുത്തിപ്പിടിച്ച ബാങ്കിൻ്റെ ഗുണ്ടകളെ റോഡിൽ കൂടി ഓടിച്ചിട്ട് അടിച്ചതാണ് ഇന്നത്തെ കേസ്..
കാര്യം ന്യായമാണെങ്കിലും നിയമത്തിൻ്റെ മുന്നിൽ ഞാൻ തെറ്റുകാരൻ തന്നെയാണ്..
പതിവ് തെറ്റാതെ പോലീസ് സ്റ്റേഷനിലേക്ക് എനിക്ക് വേണ്ടി ഫോൺകോളുകൾ വന്നു, ഒരു പാർട്ടിയുടെയും കൊടി പിടിക്കാത്ത എനിക്ക് വേണ്ടി നാട്ടിലെ എല്ലാ പാർട്ടിക്കാരും അവരെ കൊണ്ടൊക്കെ കഴിയുന്ന പോലെ എനിക്ക് വേണ്ടി ഉന്നത ബന്ധങ്ങൾ ഉപയോഗിച്ചു..
അടുത്ത തവണ നിന്നെ ഞങൾ പൂട്ടുമെടാ എന്ന് ആക്രോശിച്ചു കൊണ്ട് എസ് ഐ സാർ ഇറങ്ങി പോകാൻ പറഞ്ഞു..
അന്ന് രാത്രി കറങ്ങുന്ന ഫാനും നോക്കി മലർന്നു കിടന്നപ്പോൾ മനസ്സാകെ ഒരു വിമ്മിഷ്ടമായിരുന്നു..
പോലീസ് കാര് പറഞ്ഞതൊക്കെ വീണ്ടും വീണ്ടും മനസ്സിലേക്ക് ഓടി വന്നു..
അവർ പറയുന്നതും ശരിയാണ് കൂടെ ഉണ്ടായിരുന്ന കൂട്ടുകാരൊക്കെ കല്ല്യാണം കഴിഞ്ഞ് പിള്ളേരുമായി..
എല്ലവന്മാർക്കും പ്രണയമുണ്ടായിരുന്നു.. ഞാൻ തന്നെ മുന്നിട്ടു നിന്ന് പലരുടെയും കല്ല്യാണം നടത്തിക്കൊടുത്ത്..
കുടുംബവും പ്രാരാബ്ധവുമൊക്കെയായിട്ടു എല്ലാവരും കുടുംബങ്ങളിലേക്ക് ഒതുങ്ങിയപ്പോൾ ഞാൻ വീണ്ടും ഒറ്റപ്പെട്ടോ എന്നൊരു ചിന്ത മനസ്സിൽ ഭാരമായി തങ്ങി നിന്നു..
അതെ സത്യം അതാണ്, ഞാൻ ശരിക്കും ഒറ്റപ്പെട്ടിരിക്കുന്നു..
അന്നത്തെ കൗമാരക്കാരൻ്റെ പ്രതീക്ഷയറ്റ കണ്ണുകൾ
💬 Comments
View all comments