Chapter Title : പാരിജാതം 1 [Rudra]
വരികയും മൂവരും അത് കഴിച്ചു കിടക്കുകയും ചെയ്തു...
ദുഃഖ ഭാരവും ശാരീരിക അസ്വസ്ഥതകളും അവരുടെ കണ്ണിൽ നിദ്രയുടെ കരിങ്കല്ല് പാകി...
ദിവസങ്ങൾ കടന്നു പോയി,, ജാസിർ ഒരു വീട്ടിലേക്ക് വേണ്ടുന്ന എല്ലാ സാധനങ്ങളും എത്തിച്ചു കൊടുത്തിരുന്നു, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രമാണ് ജാസിർ വീട്ടിലേക്ക് വന്നിരുന്നത്, അപ്പോള് തന്നെ തിരിച്ചു പോവുകയും ചെയ്യും... അതിനൊരു തടസ്സം വെച്ച് കൊണ്ട് പാത്തുമ്മ മാമി ഇടപെട്ട് ജാസിർ നേ ഈ വീട്ടിൽ തന്നെ നിൽക്കാൻ നിർബന്ധിച്ചു..
അവസാനം എല്ലാവരുടെയും നിർബന്ദത്തിൽ വഴങ്ങി ജാസിർ അവിടെ തന്നെ കൂടാൻ തീരുമാനിച്ചു..
വളരെ പെട്ടെന്ന് തന്നെ ജാസറും ആലിയയും നല്ല ചങ്ങാത്തത്തിൽ ആയി കഴിഞ്ഞു... ഒരു കുഞ്ഞനിയത്തിയോടുള്ള വാത്സല്യം ജാസർന് ആലിയയോട് ഉണ്ടായിരുന്നു... അവളുടെ കളിയും തമാശയും കുസൃതകളും റസിയയുടെ മാനസിക നിലകളിലും വെത്യാസം വരുത്തി, എല്ലാവരും സ്വാഭാവിക ജീവിത നിലയിലേക്ക് തിരികെ വന്നു..
ആസിയ മാത്രം ജാസറിനോട് അധികമൊന്നും മിണ്ടാതെ അത്യാവശ്യത്തിന് മാത്രം സംസാരിക്കുകയും മറ്റും ചെയ്തു..
ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുമ്പോഴും തമാശകൾ പറയുമ്പോഴും ജാസറും ഒരു കുടുംബ ജീവിതത്തിൻ്റെ സമാധാന അന്തരീക്ഷത്തിൽ ലയിച്ചു ചേർന്നു തുടങ്ങി..
വീട്ടിൽ മൂന്ന് പെണ്ണുങ്ങൾ ഉണ്ടെന്ന വീണ്ടു വിചാരം കാരണം ജാസർ സിഗരറ്റ് വലി പോലും ടെറസിലേക്ക് മാറ്റി, അങ്ങനൊരു ദിവസം ടെറസ്സിൽ സിഗരറ്റ് വലിച്ച് നിൽക്കുമ്പോഴാണ് ആസിയ കുളി കഴിഞ്ഞ് കഴുകിയ ഡ്രസ്സ് ഉണക്കാനായി ടെറസ്സിലേക്ക് വന്നത്..
ഓരോ തുണികളായി പിഴിഞ്ഞ് അശയിലേക്ക് വിരിച്ചു കൊണ്ടിരുന്ന ആസിയയെ ജാസർ നോക്കി.. സായാഹ്ന സൂര്യൻ്റെ മഞ്ഞ വെളിച്ചം അവളുടെ മുടിയിലൂടെ ഊർന്നിറങ്ങുന്ന ജല കണികളിൽ തട്ടി
💬 Comments
View all comments