Chapter Title : പാരിജാതം 1 [Rudra]
മിന്നി തിളങ്ങി..
ജാസിർ പലപ്പോഴായി അവളിലെ സൗന്ദര്യം ഒളി കണ്ണ് കൊണ്ട് ആസ്വദിച്ചിട്ടുണ്ടെങ്കിലും കുളിച്ചു കയറി വന്ന അവളുടെ സൗന്ദര്യത്തിൽ പരിസരം മറന്ന് അവളെ തന്നെ നോക്കി നിന്നു പോയി..
ജാസിർ നോക്കുന്നത് ആസിയയും കണ്ടു, അവളിലും എന്തെന്നില്ലാത്ത ഒരു വെപ്രാളവും നാണവും ഉടലെടുത്തു.. അവളും ഒളി കണ്ണ് കൊണ്ട് അവനെ ശ്രദ്ധിച്ചു...
പെട്ടെന്ന് തന്നെ തുണികൾ മുറുക്കി പിഴിഞ്ഞ് ആശയിൽ വിരിച്ചിട്ടു ആസിയ താഴേക്ക് പോകാൻ തുടങ്ങി..
സ്റ്റെയറിലേക്ക് ഇറങ്ങും മുമ്പേ ആസിയ ഒന്ന് തിരിഞ്ഞ് നോക്കി ജാസറിൻ്റെ കണ്ണുകളും ആസിയയുടെ കണ്ണുകളും തമ്മിൽ ഉടക്കി നിന്നു, നാണം തുളുമ്പിയ അവളുടെ കണ്ണുകൾ ജാസറിൻറെ ഹൃദയത്തിൽ മിന്നലലകൾ പായിച്ചു..
ജാസിർ പെട്ടെന്ന് തിരിഞ്ഞു നിന്നു, ആസിയ താഴേക്ക് ഓടി, കട്ടിലിൽ പോയി കമിഴ്ന്നു കിടന്ന് കൊണ്ട് അവള് ചിന്തിച്ചു...
സ്കൂളിലും കോളേജിലും നാട്ടിലും പല ആണുങ്ങളെയും കണ്ടിട്ടുണ്ട് അവരുടെ കൊത്തി വലിക്കുന്ന നോട്ടങ്ങളെ നേരിടുകയും ചെയ്തിട്ടുണ്ട്, പക്ഷേ ഇപ്പോള് അനുഭവിച്ചത് പോലൊരു ഫീലിംഗ്സ് ഇത് വരെ അറിഞ്ഞിട്ടില്ല... അവള് നെഞ്ചിൽ കൈ വെച്ച് നോക്കി, നെഞ്ച് കിടന്ന് പട പട ക്രമാതീതമായി മിടിക്കുന്നു...
ടെറസിൽ നിന്ന ജാസറിൻെറ മാനസിക നിലയും ചിന്തകളും ഏകദേശം ഇത് പോലെ തന്നായിരുന്നു...
വൈകിട്ട് എല്ലാവരും ഒരുമിച്ചിരുന്ന് ചായ കുടിക്കുമ്പോഴും ഇടക്കിടക്ക് ജാസറിൻ്റെ കണ്ണും ആസിയയുടെ കണ്ണുകളും തമ്മിൽ കൂട്ടി മുട്ടി..
ഓരോ നോട്ടവും ആസിയക്കും ജാസറിനും പുതുമായുള്ളതായിരുന്നു...
ആസിയയുടെ കണ്ണുകളിലെ തിളക്കം കൂടി വരുന്നതും അവളിലെ മറ്റൊരാളാൽ ശ്രധിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന വെപ്രാളവും ജാസർ ആസ്വദിച്ചു..
അതിനിടയിൽ ആസിയ അനിയത്തിയോട് കണ്ണുകൾ
💬 Comments
View all comments