Chapter Title : പാരിജാതം 1 [Rudra]
കൊണ്ട് എന്തോ ആംഗ്യം കാണിക്കുന്നത് ജാസർ ശ്രദ്ധിച്ചു..
ആലിയ ; ജാസറിക്ക ഇത്താക്ക് എന്തോ പറയണമെന്ന്..
ആസിയ അനിയത്തിയെ ചുണ്ട് കൂർപ്പിച്ചു ഒരു ദേശ്യ ഭാവത്തിൽ നോക്കി, രണ്ടു പേരുടെയും ആംഗ്യഭാഷയിലെ സംസാരവും ദേഷ്യ ഭാവങ്ങളും കണ്ട ജാസർ തന്നെ കാര്യം തിരക്കി..
ജാസർ ; എന്താ സംഭവമെന്ന് പറഞ്ഞാല് നന്നായിരുന്നു.,
ആസിയ ; ആര്യങ്കാവിലെ വീട്ടിൽ നിന്നും ബാക്കി ആവശ്യമുള്ള സാധങ്ങൾ എടുത്തു മാറ്റിയാൽ വേറെ വാടകക്ക് കൊടുക്കാമെന്ന് പറഞ്ഞു ഹൗസ് ഓണർ വിളിച്ചിരുന്നു.. എന്ത് ചെയ്യണമെന്ന് അറിയാനായിട്ടു...
പറഞ്ഞു നിർത്തിയിട്ട് ജാസറിൻ്റെ കണ്ണിലേക്ക് അറച്ചറച്ചു ആസിയ നോക്കുമ്പോൾ അവൻ അവളുടെ കണ്ണിലെ പതർച്ചയും ചുണ്ടിലെ വിറയലും ആസ്വദിക്കുകയായിരുന്നു..
ജാസർ; അവിടന്നെന്താ അത്യവശ്യമായിട്ടു എടുക്കാനുള്ളത് അതിനു..
മക്കളുടെ സംഭാഷണത്തിൽ ശ്രധിച്ചിരുന്ന റസിയ ഹാളിലേക്ക് കടന്നു വന്നു കൊണ്ട് സംഭാഷണത്തിൽ പങ്കു ചേർന്നു..
റസിയ : എൻ്റെയൊരു തയ്യൽ മെഷീനും, പിന്നെ പിള്ളേരുടെ കുറച്ചു സാധനങ്ങളും എടുത്തു വീട് പൂട്ടി താക്കോൽ കൊടുത്താൽ മതിയാരുന്നു..
പക്ഷേ എങ്ങനെയാ അങ്ങോട്ട് പോകുന്നതെന്നൊരു പേടി..
ജാസർ ; നിങ്ങളുടെ സാധനം എടുക്കാൻ പോകുന്നതിനു എന്തിനാ പേടികുന്നെ.. അതിങ് പോയി എടുത്തിട്ട് വന്നാൽ പോരെ..
റസിയ : അതല്ല മോനെ, അവിടെ ആ ' കോരത് ' അയ്യാൾ വീണ്ടും ഒരു പ്രശ്നത്തിന് വന്നാൽ....
അവരത് പറഞ്ഞു നിർത്തുമ്പോഴേക്കും റസിയയുടെ ഉള്ളിൽ പോലും പേടിയുടെ ഒരു നടുക്കം സൃഷ്ടിച്ചു.. ജാസർ അത് മനസ്സിലാക്കിയെന്നോണം പറഞ്ഞു..
ജാസർ ; അത്രയേ ഉള്ള പ്രശ്നം, നമ്മക്ക് നാളെ തന്നെ പോകാം.. അല്ല എല്ലാവരും വരുന്നുണ്ടോ..!
💬 Comments
View all comments