Chapter Title : പാർട്ണേഴ്സ് ഓഫ് ലൗ 2 [അപരൻ]
അവളുടെ മുഖത്തു നിന്നും രക്തഛവി വാർന്നു പോകുന്നതവൻ കണ്ടു..
അവൻ കൈ നീട്ടി അവളുടെ കൈയിൽ പിടിച്ചു കൊണ്ടു പറഞ്ഞു,
"മോളൂ സ്റ്റിൽ ഐ ലൗ യൂ"
ഇടിവെട്ടേറ്റതു പോലെ തുറിച്ച കണ്ണുകളുമായി ശ്വാസം വിലങ്ങി തറഞ്ഞിരിക്കുകയായിരുന്നു ലിജി..
ഒരു നിമിഷം നിശ്ചേതനയായി ഇരുന്നിട്ട് അവൾ അവന്റെ കൈ വിടുവിച്ചു കൊണ്ട് അടുക്കളയിലേക്ക് ഓടി..
വിനോദ് ഒരു നിമിഷം കൂടി അങ്ങനെ തന്നെയിരുന്നിട്ട് ലാപ്പ് മടക്കി എഴുന്നേറ്റു.
അവൻ അടുക്കളയിലെത്തിയപ്പോൾ സിങ്കിനരികെ കൈകൾ കുത്തി പുറം തിരിഞ്ഞു നിൽക്കുകയായിരുന്നു ലിജി. ടാപ്പ് തുറന്നിട്ടിട്ടുണ്ട്.
അവൻ അവളുടെ അരികിലെത്തി മെല്ലെ തോളിൽ കൈ വച്ചു. പിന്നെ ബലമായി തന്റെ നേരേ അവളെ തിരിച്ചു നിർത്തി.
കലങ്ങി ചുവന്ന കണ്ണുകൾ. കണ്ണുനീർ കുടുകുടാ ഒഴുകുന്നു..
" മോളൂ.."
അവൻ പൂർത്തിയാക്കും മുമ്പേ അവൾ അവന്റെ കാലിൽ വീണു.
" എന്നോടു പൊറുക്കണേ ഏട്ടാ.. എന്നോടു പൊറുക്കണേ.. ഞാൻ തെറ്റുകാരിയാ.. എന്നെ വെറുക്കല്ലേ..ഏട്ടാ.."
" സാരമില്ലാ മോളേ.. നീ കരയാതെ എഴുന്നേൽക്ക്.."
അവൻ അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.
പക്ഷേ അവൾ ബലമായി അവന്റെ കാലുകളിൽ കെട്ടിപ്പിടിച്ചു കിടന്നു നിലവിളിച്ചു,
" എന്നെ വെറുക്കല്ലേ ഏട്ടാ.. എന്നെ ഉപേക്ഷിക്കല്ലേ.."
" അതൊന്നും സാരമില്ല മോളേ നീയെഴുന്നേൽക്ക്"
അവനവളെ ബലമായി പിടിച്ചു പൊക്കിയെഴുന്നേൽപ്പിച്ചു.
" എനിക്കു നിന്നോടു ഒരു ദേഷ്യവുമില്ല സ്നേഹം മാത്രമേയുള്ളൂ.. മോളു കരയാതെ.."
അവനവളുടെ കണ്ണീർ തുടച്ചു.
ലിജി അവന്റെ മാറിലേക്കു വീണു ഏങ്ങലടിച്ചു കൊണ്ടിരുന്നു. വിനോദ് അവളെ ഇറുകെ പുണർന്നു പുറത്തു തലോടി ആശ്വസിപ്പിച്ചു..
കുറേ നേരം അങ്ങനെ കെട്ടിപ്പിടിച്ചു കൊണ്ടു തന്നെ അവരിരുവരും നിന്നു...
കുറേക്കഴിഞ്ഞ് വിനോദ് ലിജിയെ മാറിൽ നിന്നടർത്തി മാറ്റി. അവളുടെ മുഖത്തു നിന്നും കണ്ണീരൊക്കെ തുടച്ചു കൊണ്ടവൻ പറഞ്ഞു,
" മോളൂ നീയീ മുഖമൊക്കെ കഴുകിയിട്ടു വാ"
അവൻ ബെഡ്റൂമിലേക്കു പോയി..
കുറച്ചു കഴിഞ്ഞപ്പോൾ ലിജി ബെഡ്റൂമിലെത്തി കിടക്കുകയായിരുന്ന അവനരികിലിരുന്നു.
" ഏട്ടാ എന്നോടു ക്ഷമിക്കുമോ. ഏട്ടനെന്നെ തല്ലുകയോ എന്തു വേണമെങ്കിലും ചെയ്തോ. എന്നെ ഉപേക്ഷിക്കുക മാത്രം ചെയ്യരുതേ. ഏട്ടൻ പറയുന്ന എന്തും ഞാൻ ചെയ്യാം.."
💬 Comments
View all comments