Chapter Title : പാർട്ണേഴ്സ് ഓഫ് ലൗ 1
ചെയ്തിരുന്ന ബൈക്ക് ചൂണ്ടിക്കാട്ടി ഷാനി പറഞ്ഞു.
വിനോദ് എന്തു ചെയ്യണമെന്നറിയാതെ നിന്നു. ആകപ്പാടെ ഒരു....
അവന്റെ വിഷമം മനസ്സിലാക്കിയ ഷാനി പറഞ്ഞു,
" വിനൂ, നീ വിഷമിക്കേണ്ട. നമ്മളു സംശയിക്കുന്നതു പോലെയാണോ കാര്യങ്ങൾ എന്നാദ്യം അറിയണം"
" അതല്ലാതെ പിന്നെ അവരു രണ്ടും കൂടെ ചെസ്സു കളിക്കുകാണോ ഇത്രേം നേരം."
" വിനൂ നീയിപ്പം ചെന്നു വാതിലു ചവിട്ടി പൊളിക്കാൻ പോകുവാണോ. അവരു വെറുതേ സംസാരിച്ചിരിക്കുകയാണെങ്കിലോ. അതല്ല നീ ചെന്നു ബഹളമുണ്ടാക്കുമ്പോൾ അവനെയാണിഷ്ടമെന്നു പറഞ്ഞു ലിജി ഇറങ്ങിപ്പോയാലോ. അതിനു മുമ്പ് ആരാണ് ആൾ എന്നു നമുക്കു നോക്കാം. പിന്നെ എന്താണു നടക്കുന്നതെന്നറിയാം. എന്തെങ്കിലുമുണ്ടെങ്കിൽ അതിന്റെ തെളിവു ശേഖരിക്കാനുള്ള വഴി നോക്കാം. എന്നിട്ടു ശരിക്കും ആലോചിച്ചിട്ടു മാത്രം ഒരു തീരുമാനമെടുക്കാം."
ഷാനി പറയുന്നതിൽ കാര്യമുണ്ടെന്നു വിനോദിനു മനസ്സിലായി...
എത്ര പക്വതയോടെയാണവൾ ചിന്തിക്കുന്നതെന്നു അവൻ മനസ്സിലോർത്തു..
ഷാനിയുടെ പദ്ധതി പ്രകാരം വിനോദ് ലിജിയെ വിളിച്ചു അത്യാവശ്യമായി ഒരു ഫയൽ എടുക്കാനുണ്ടെന്നും അഞ്ചു മിനിറ്റിനുള്ളിൽ താനതെടുക്കാൻ വരുമെന്നും അറിയിച്ചു. ഒരു അടിയന്തിര മീറ്റിംഗ് ഉണ്ടെന്നും അതിനാണു ഫയൽ എന്നും എട്ടു മണിയാകാതെ പിന്നെ ഓഫീസിൽ നിന്നിറങ്ങാൻ കഴിയില്ലെന്നും കൂടി അവൻ പറഞ്ഞു..
പിന്നെ റസിഡന്റ്സ് പാർക്കിംഗിൽ പാർക്കു ചെയ്തിരുന്ന ഷാനിയുടെ കാറിനുള്ളിൽ കയറി അവർ ഇരുവരും കാത്തിരുന്നു. കെട്ടിടത്തിനു വെളിയിലുള്ള വിസിറ്റേഴ്സ് പാർക്കിംഗിലാണ് ബൈക്കിരിക്കുന്നത്. ഷാനിയുടെ. കാറിലിരുന്നാൽ അതു കാണാം. കാറിനു ടിന്റഡ് ഗ്ലാസ്സായതു കൊണ്ട് അടുത്തു വന്നു. നോക്കിയാൽ പോലും അകത്തിരിക്കുന്നവരെ കാണാനൊക്കില്ല....
രണ്ടു മിനിട്ടു കഴിഞ്ഞപ്പോഴേക്കും ഒരാൾ ഓടി വന്നു ബൈക്കു സ്റ്റാർട്ടാക്കി...
" ലതീഷ് അല്ലേയിത്" കാറിനുള്ളിലിരുന്നു വിനോദ് ആശ്ചര്യപ്പെട്ടു.
" നിനക്കറിയാമോ ആളെ" ഷാനി. ചോദിച്ചു.
" പരിചയപ്പെട്ടിട്ടുണ്ട്. സർജിക്കൽ. ഉപകരണങ്ങളുടെ ഡിസ്ട്രിബ്യൂട്ടറാ. ഇവന്റെ ഭാര്യ പ്രഭ ലിജി പഠിപ്പിക്കുന്ന സെന്ററിൽ കണക്കു പഠിപ്പിക്കുന്നതാ.."
" ഓ. അങ്ങനാരിക്കും ലിജിയെ പരിചയപ്പെട്ടത്."
ലതീഷ് ബൈക്കോടിച്ചു പുറത്തേക്കു പോയി..
ഒരു അഞ്ചു മിനിട്ടോളം കാത്തിരുന്നിട്ടു വിനോദ് തന്റെ ഫ്ലാറ്റിലേക്കു ചെന്നു. വാതിൽ തുറന്ന ലിജിയെ കാര്യമായി ശ്രദ്ധിക്കാതെ അവൻ റൂമിൽ ചെന്നു മേശ തുറന്നു അകത്തിരിക്കുന്ന ഫയലുകളിൽ നിന്നൊരെണ്ണമെടുത്തു
💬 Comments
View all comments