0%

Chapter Title : പാർട്ണേഴ്സ് ഓഫ് ലൗ 1

Author : aparan Read All Parts 1.9K

നമുക്കു നോക്കാം. പിന്നെ എന്താണു നടക്കുന്നതെന്നറിയാം. എന്തെങ്കിലുമുണ്ടെങ്കിൽ അതിന്റെ തെളിവു ശേഖരിക്കാനുള്ള വഴി നോക്കാം. എന്നിട്ടു ശരിക്കും ആലോചിച്ചിട്ടു മാത്രം ഒരു തീരുമാനമെടുക്കാം."

ഷാനി പറയുന്നതിൽ കാര്യമുണ്ടെന്നു വിനോദിനു മനസ്സിലായി...

എത്ര പക്വതയോടെയാണവൾ ചിന്തിക്കുന്നതെന്നു അവൻ മനസ്സിലോർത്തു..

ഷാനിയുടെ പദ്ധതി പ്രകാരം വിനോദ് ലിജിയെ വിളിച്ചു അത്യാവശ്യമായി ഒരു ഫയൽ എടുക്കാനുണ്ടെന്നും അഞ്ചു മിനിറ്റിനുള്ളിൽ താനതെടുക്കാൻ വരുമെന്നും അറിയിച്ചു. ഒരു അടിയന്തിര മീറ്റിംഗ് ഉണ്ടെന്നും അതിനാണു ഫയൽ എന്നും എട്ടു മണിയാകാതെ പിന്നെ ഓഫീസിൽ നിന്നിറങ്ങാൻ കഴിയില്ലെന്നും കൂടി അവൻ പറഞ്ഞു..

പിന്നെ റസിഡന്റ്സ് പാർക്കിംഗിൽ പാർക്കു ചെയ്തിരുന്ന ഷാനിയുടെ കാറിനുള്ളിൽ കയറി അവർ ഇരുവരും കാത്തിരുന്നു. കെട്ടിടത്തിനു വെളിയിലുള്ള വിസിറ്റേഴ്സ് പാർക്കിംഗിലാണ് ബൈക്കിരിക്കുന്നത്. ഷാനിയുടെ. കാറിലിരുന്നാൽ അതു കാണാം. കാറിനു ടിന്റഡ് ഗ്ലാസ്സായതു കൊണ്ട് അടുത്തു വന്നു. നോക്കിയാൽ പോലും അകത്തിരിക്കുന്നവരെ കാണാനൊക്കില്ല....

രണ്ടു മിനിട്ടു കഴിഞ്ഞപ്പോഴേക്കും ഒരാൾ ഓടി വന്നു ബൈക്കു സ്റ്റാർട്ടാക്കി...

" ലതീഷ് അല്ലേയിത്" കാറിനുള്ളിലിരുന്നു വിനോദ് ആശ്ചര്യപ്പെട്ടു.

" നിനക്കറിയാമോ ആളെ" ഷാനി. ചോദിച്ചു.

" പരിചയപ്പെട്ടിട്ടുണ്ട്. സർജിക്കൽ. ഉപകരണങ്ങളുടെ ഡിസ്ട്രിബ്യൂട്ടറാ. ഇവന്റെ ഭാര്യ പ്രഭ ലിജി പഠിപ്പിക്കുന്ന സെന്ററിൽ കണക്കു പഠിപ്പിക്കുന്നതാ.."

" ഓ. അങ്ങനാരിക്കും ലിജിയെ പരിചയപ്പെട്ടത്."

ലതീഷ് ബൈക്കോടിച്ചു പുറത്തേക്കു പോയി..

ഒരു അഞ്ചു മിനിട്ടോളം കാത്തിരുന്നിട്ടു വിനോദ് തന്റെ ഫ്ലാറ്റിലേക്കു ചെന്നു. വാതിൽ തുറന്ന ലിജിയെ കാര്യമായി ശ്രദ്ധിക്കാതെ അവൻ റൂമിൽ ചെന്നു മേശ തുറന്നു അകത്തിരിക്കുന്ന ഫയലുകളിൽ നിന്നൊരെണ്ണമെടുത്തു ധൃതിയിൽ പുറത്തിറങ്ങി..

" ഞാനൊന്നു മയങ്ങിപ്പോയാരുന്നു ചേട്ടാ." ലിജി പറഞ്ഞു.

പക്ഷേ ആകപ്പാടെ

💬 Comments

View all comments