Chapter Title : പാറുവമ്മയുടെ മടിയിൽ ചിന്നൻ ലോക്കായപ്പോൾ [സുനിൽ]
ചോറ് ഉരുട്ടി കൊടുക്കുമ്പോഴും മരുന്ന് കൊടുക്കുമ്പോഴും അവൻ അത് കഴിച്ചില്ലെങ്കിൽ " പാറുവമ്മയെ വിളിക്കട്ടെ " എന്ന് അമ്മ അവനെ പേടിപ്പിക്കാനായി പറയുന്നതും അത് കേട്ട് അവൻ ചോറ് കഴിക്കുന്നതുമൊക്കെ ഞാൻ ഇന്നും ഓർക്കുന്നു .
അങ്ങനെ ഞാൻ ഒരു ദിവസം ഉച്ചക്ക് ചോറുണ്ണാൻ വീട്ടിൽ വന്നപ്പോൾ ഒരു കിലോ ഏത്തപ്പഴവും ഒരു പാക്കറ്റ് ഉണ്ണിയപ്പവും മൊട്ട മിച്ചറും ഒരു പാക്കറ്റ് തേൻ മിഠായിയും വീട്ടിൽ ഇരിക്കുന്നു .
തേൻ മിഠായി ഓരോന്ന് ഓരോന്ന് നുണഞ്ഞ് തിന്ന് കൊണ്ട് ചിന്നൻ കല്യാണ രാമൻ സിനിമയും കണ്ടു കൊണ്ടിരിക്കുന്നു .
എന്നെ കണ്ടതും അവൻ കള്ളത്തരം മറക്കുന്ന പോലെ തേൻ മിഠായി പഴത്തിൻ്റെ കവറിലേക്ക് ഇട്ടിട്ട് ആ കവർ പിറകിൽ ഒളിച്ച് വെച്ചു .
" നീ എന്താ ചിന്നാ തിന്നുകൊണ്ടിരുന്നത് ? "
" ഒന്നുമില്ല ചേറ്റായി "
അവൻ കൊഞ്ചിക്കൊണ്ട് തെല്ല് ഭയന്ന് എന്നോട് പറഞ്ഞു .
" ചേട്ടായിയോട് നുണ പറയാതെ ആ പിറകിലെ കവർ ഇങ്ങ് കാണിക്ക്.
അവൻ മടിച്ച് മടിച്ച് വെളുത്ത ഷിമ്മി കവർ എൻ്റെ കയ്യിൽ തന്നു .
" മോന് ഇത് വാങ്ങാൻ ആരാ പൈസ തന്നത് ? "
" ആരും റ്റന്നില്ല "
" പിന്നെ ഇത് എവിടന്നാ മോന് "
" കൂറ്റാരൻ കൊൻ്റോന്നാ "
" നുണ പറയരുത് എന്നോട് ' മോന് ആരാ തന്നത് " ?
" അട് പാരുവമ്മ റ്റന്നതാ "
" ആ ' അത് പറഞ്ഞാൽ
💬 Comments
View all comments