Chapter Title : പാറുവിന്റെ വെളിപാട് [Socrates]
വാടാ.. "ഗേറ്റിന്റെ അവിടെ കാത്തുനിന്ന മൂത്തവൻ വിളിച്ചു പറഞ്ഞു. "എടാ പിള്ളേരെ.. നോക്കിയും കണ്ടും ഒക്കെ ഓട്.. ഷാരോണെ അ ഗേറ്റ് അടച്ചിട്ടുപോയെ.. "പിള്ളേരെ നോക്കി നില്കുകയായിരുന്ന പാറുവിനെ ഞെട്ടിച്ചു കൊണ്ട് ഷീനയുടെ ശബ്ദം വന്നു. ഷീന സിറ്റൗട്ടിലേക്ക് ഇറങ്ങി വന്നത് അവൾ കണ്ടിരുന്നില്ല.
"എന്തുണ്ടെടി.. "തന്റെ മുഖത്തേക്ക് നോക്കി നിന്നിരുന്ന പാറുവിന്റെ കവിളത്ത് ഷീന ഒരു പിച്ച് കൊടുത്തു.
"ആഹ്.. "
"നീ കഴിച്ചോ.. പാറു "
"കഴിച്ചു ആന്റി.. ആന്റി കഴിച്ചില്ലേ.. "
"ഇല്ലെടി.. ഞാൻ ഇപ്പോൾ കുളിച്ചതേ ഉള്ളു "
"വാ കൊച്ചേ.. നമുക്ക് അകത്തു പോകാം..ഞാൻ വല്ലതും കഴിക്കട്ടെ.. "അകത്തേക്കു നടന്ന് പോയ ഷീന പറഞ്ഞു. പാറു ഷീനയെ അനുഗമിച്ചു.
ചിലപ്പോൾ ഒക്കെ അങ്ങനെ ആണ്, വീട്ടിലെ പണിയൊക്കെ കഴിഞ്ഞ് 10മണി ആയാലും ഷീന കഴിക്കില്ല. അടുക്കളയിൽ തന്നെ ഉള്ള തീന്മേശയിൽ ഇരുന്ന് ഷീന ആഹാരം കഴിക്കാൻ തുടങ്ങി. മറുവശത്തിരുന്ന പാറു, ഷീനയുമായി കൊച്ചു വർത്തമാനം പറഞ്ഞു കൊണ്ടിരുന്നു. അല്പം ഭയവും ആകാംഷയും കോരിതരിപ്പും വെളിവായിരുന്ന തന്നിൽ, ഒരു സ്വഭാവികത വരുത്താൻ പാറു ശ്രമിച്ചു.
"അങ്കിൾ ഇനി എന്നു വരും.."
"ഓ.. ചാച്ചൻ പോയിട്ട് 8 മാസം അല്ലെ ആയുള്ളൂ.. ഇനിയിപ്പോൾ അടുത്ത കൊല്ലമേ വരുള്ളൂ.. "
"ആഹ്.. "
"എന്താടി.. നിനക്ക് വല്ലതും മേടിച്ചുകൊണ്ട് വരണോ.. "
"അയ്യോ.. അതല്ല.. ഞാൻ ചോദിച്ചെന്നെ ഉള്ളു "
"അതിനെന്താടി.. നിനക്ക് എന്തേലും വേണമെങ്കിൽ പറഞ്ഞോ.. "
"ശോ... വേണ്ട.. ഞാൻ ചുമ്മാ ചോദിച്ചതാ.. "
ഷീന ചായ കുടിച്ചില്ല എന്ന് പാറു
💬 Comments
View all comments