Chapter Title : പാറുവിന്റെ വെളിപാട് [Socrates]
സ്കൂളും ഇല്ലാതെ വിഷമിച്ചിരുന്ന പാറുവിന് വലിയ ഒരു ആശ്വാസം ആയിരുന്നു ഷീന ആന്റി. അവർ തമ്മിൽ കൂടുതൽ സൗഹൃദം ആയപ്പോൾ ആന്റിക്ക് പകരം ചേച്ചി എന്നും ഇടക്കിടെ പാറു ഷീനയെ വിളിക്കാൻ തുടങ്ങി.
"നീ ഏതിലെങ്കിലും ഒന്ന് ഉറച്ച് നിൽക്ക് കൊച്ചേ.. ആന്റി വേണോ.. ചേച്ചി വേണോ.." എന്ന് പറഞ്ഞ് കളിയായി അവർ ഇടക്ക് ചിരിക്കുമായിരുന്നു. 20വയസ്സിന്റെ വ്യത്യാസം അവരുടെ സൗഹൃദത്തെ ബാധിച്ചിരുന്നില്ല. പാചകം ചെയ്യാൻ താല്പര്യം ഉണ്ടെങ്കിലും പാറുവിനെ അവളുടെ അമ്മ അടുക്കളയിലേക്ക് അധികം അടുപ്പിച്ചിരുന്നില്ല. "ഇപ്പോൾ എന്റെ മോള് അങ്ങ് പഠിച്ചാൽ മതി.. ഇതിനൊക്കെ പിന്നെയും സമയം ഉണ്ട്.. "എന്ന് പറഞ്ഞ് അമ്മ അവളെ ഓടിച്ചുവിടും. എന്നാൽ തോമസിന്റെ വീട്ടിൽ ചിലവഴിക്കുന്ന സമയം പാറു ഒരു വലിയ സാധ്യത ആയി കണ്ടു. ഷീനയോടൊപ്പം ചേർന്ന് അവൾ അടുക്കളയിൽ സഹായിക്കാൻ തുടങ്ങി. ആദ്യ ദിനങ്ങളിൽ പച്ചക്കറി അരിയാൻ പോലും പാറുവിന് അറിയില്ലായിരുന്നു.
"എന്റെ യേശുവേ.. ഈ കൊച്ചിന് ഇതൊന്നും അറിയത്തില്ലെയോ.. "എന്ന് പറഞ് ഷീന കളിയാക്കിയെങ്കിലും പിന്നെ ഷീന തന്നെ മുൻകൈ എടുത്ത് പാറുവിനെ അത് പഠിപ്പിച്ചു. ഇപ്പോൾ പാറുവിന് നന്നായി അരിയാനും മസാലകളുടെ അളവ് ഒരുമാതിരി തിട്ടപ്പെടുത്താനും എല്ലാം അറിയാം.
നല്ല സുന്ദരിയാണ് ആന്റി, എന്ന് പലപ്പോഴും പാറു ചിന്തിച്ചിട്ടുണ്ട്. 'എന്തൊരു.. കളർ ആണ് ആന്റിക്ക് ' എന്ന് ഒരിക്കൽ അവൾ പറഞ്ഞപ്പോൾ 'നല്ല ആഹാരം ഒക്കെ കഴിക്കണം കൊച്ചേ.. എന്നാലേ നല്ല കളറും മുടിയും ഒക്കെ കാണുള്ളൂ.. 'എന്ന് ആന്റി മറുപടി പറഞ്ഞു.
ശെരിയാണ്.. പൊതുവേ ആഹാരം കഴിക്കാൻ മടിയാണ് പാറുവിന്. വീട്ടിൽ
💬 Comments
View all comments