Chapter Title : പാറുവും ഞാനും തമ്മിൽ 14 [മാർക്കസ്]
പക്ഷെ അവൾക്ക് എന്റെ മൗനം മനസ്സിലായി. പിന്നെ അവൾ അതിനെപ്പറ്റി ഒന്നും ചോദിച്ചില്ല, എന്റെ കണ്ണുകൾ മെല്ലെ നിറഞ്ഞു.....
ഞാൻ വണ്ടി നിർത്തി
ജോ: എന്തുപറ്റി
ഞാൻ: ഒന്നും പറ്റിയില്ല, ഒരു സിഗരറ്റ് വലിക്കാൻ നിർത്തിയതാ.
ജോ: അത് നന്നായി, ഞാനും വരുന്നു
ഞങ്ങൾ പുറത്തിറങ്ങി,
ഞാൻ: ജോ വലിക്കുമോ?
ജോ: സത്യത്തിൽ 2 peg അടിച്ചാൽ വലിക്കും അല്ലാതെയുള്ള വലി ഞാൻ നിർത്തിയതാ, പക്ഷെ ഇപ്പോൾ എന്തോ വലിക്കാൻ തോന്നുന്നു.
ഞാൻ: എന്ന വാ
ഞങ്ങൾ 2 സിഗരറ്റ് വാങ്ങി, വലിച്ച് വീണ്ടും യാത്ര തുടർന്നു. ഇനി ഫ്ലാറ്റിൽ ചെന്ന് മറ്റേ ഫ്ലാറ്റിന്റെ ഓണർനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കണം, നേരത്തെ വിളിച്ചത് സെക്യൂരിറ്റി അണ്ണനെ ആണ്, അയാളാണ് 2 മാസം കഴിഞ്ഞ് ഫ്ലാറ്റ് ഒഴിവാകും എന്ന് പറഞ്ഞ് ഓണറിന്റെ നമ്പർ തന്നത്
അതിനും മുന്നേ ജോയുടെ സാധനങ്ങൾ എന്റെ ഫ്ലാറ്റിൽ കൊണ്ടുപോണം, ഹോട്ടലിൽ ആയത്കൊണ്ട് അധികം സാധനങ്ങൾ ഉണ്ടാവില്ല എന്ന് കരുതുന്നു.
ഞങ്ങൾ ഹോട്ടലിൽ എത്തി, ഞാൻ നോക്കുമ്പോൾ 2 വെല്ല്യ ബാഗുകൾ, പിന്നെ courier വഴി വന്ന 5 കാർഡ്ബോർഡ് box, ഇതെല്ലാം കൊണ്ടുപോണം, ഭാഗ്യം എന്റെ ഫ്ലാറ്റ് താഴെ ആയത്, ഇല്ലെങ്കിൽ എന്റെ പണി തീർന്നേനെ. Bell boy വന്ന് ഹോട്ടലിൽ നിന്നും സാധനങ്ങൾ വണ്ടിയിൽ വെച്ചു അവൾ അയാൾക്ക് 2000 രൂപ കൊടുത്തു, അതിനയാൾ അർഹനാണ്, കാരണം സാധനങ്ങളുടെ ഭാരം ഏതാണ്ട് 70 കിലോ വരും എന്നാണ് എന്റെയൊരിത് 😂.
ഞാൻ എന്റെ ഫ്ലാറ്റിൽ വന്നു, ഞാൻ കതക് തുറന്നു. അവൾ വാപൊളിച്ച് നിന്നു
ജോ: awesome, ഇതൊരു bachelor താമസിക്കുന്ന ഫ്ലാറ്റ് ആണെന്ന് പറയുകയേ ഇല്ല, എന്തൊരു ക്ലീൻ ആണ്.
ഞാൻ: ജോലിക്കാരികൾ ഇല്ല ഒറ്റയ്ക്കാണ് എല്ലാം. എനിക്കതാ ഇഷ്ടം.
ജോ: അടിപൊളി
അവൾ മുറികൾ എല്ലാം നോക്കി, എന്റെ gym setup കണ്ടപ്പോഴാണ് അവൾ വീണ്ടും ഞെട്ടിയത്.
ജോ: ഇതൊരു multi ജിമ്മിൽ ആണെല്ലോ. സൂപ്പർ
അതിനുശേഷം അടുക്കള, അതവൾക്ക് ഒരുപാട് ഇഷ്ടമായി.
ഞാനും അവളും പിന്നെ സെക്യൂരിറ്റി അണ്ണനും
💬 Comments
View all comments