Chapter Title : പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]
പാട്ടുകൾ കേട്ടത്. അവളുടെ കയ്യിൽ എന്റെ നമ്പർ ഇല്ലാത്തതിൽ ഞാൻ സന്തോഷിച്ചു, അല്ലെങ്കിൽ പാറുനെ കിട്ടിയില്ലെങ്കിൽ എന്നെ വിളിച്ചേനെ, പക്ഷെ അവൾ മായേം വിളിച്ചുകാണിന്നില്ല, അല്ലെങ്കിൽ മായ എന്നെ വിളിച്ചേനെ എന്തേലും സീരിയസ് കാര്യം ആയിരുന്നെങ്കിൽ.
ഞാൻ: ഇവൾക്കെന്താ വട്ടാണോ?
പാറു: എന്തോ പ്രശ്നമുണ്ട് ഞാൻ ഒന്ന് വിളിക്കട്ടെ...
ഞാൻ: ആഹ് നീ വിളിച്ചുനോക്ക്, പിന്നെ ഫോൺ എടുക്കാഞ്ഞത് നമ്മൾ വെളിയിൽപോയി നീ ഫോൺ എടുക്കാൻ മറന്നു, അങ്ങനെ പറഞ്ഞാ മതി.
പാറു: അഹ് ok ok dont worrry.
അവൾ ഫോൺ ചെയ്തു ആദ്യത്തെ അടിക്കുതന്നെ അനു ഫോൺ എടുത്ത്.
പാറു: എന്താടി ഇത്രേം miss calls?
അനു: ഡി നീ എന്താ ഫോൺ എടുക്കാതെ?
പാറു ഞാൻ പറഞ്ഞപോലെ പറഞ്ഞു.
അനു: ഡി ഞങ്ങൾക്ക് ആക്‌സിഡന്റ് ആയി,
പാറു: ഏഹ് എപ്പോ എവിടെവെച്ചു എന്താ പറ്റിയെ?
പാറു ഒറ്റ ശ്വാസത്തിൽ 10 ചോദ്യങ്ങൾ ചോദിച്ചു, അവൾ ആകെ panic ആയി. ഞാൻ അവളുടെ അടുത്തു ചെന്നു, തോളിൽ കൈവെച്ചു തടവി.
അനു: ഞങ്ങൾ ഹോസ്പിറ്റലിൽ ആണ് നീ ഒന്ന് വാ
പാറു: നീ വേഗം ലൊക്കേഷൻ അയക്ക് ഞങ്ങൾ ഇപ്പൊ വരാം.
ഞാൻ ഈ വിവരം മായേം അജുനേം അറിയിച്ചു, മായേം വരാമെന്നു പറഞ്ഞു, അവൾ വാർഡ്നോട് എന്തോ കള്ളം പറഞ്ഞ് ഹോസ്റ്റലിൽനിന്ന് ചാടി അപ്പോഴേക്കും ഞങ്ങൾ ബൈക്കിൽ അവിടെയെത്തി, ഞങ്ങൾ മൂന്നുപേരും വേഗം ഹോസ്പിറ്റലിൽ പോയി. അവിടെ ചെന്നു അനുനെ കണ്ടുപിടിച്ചു. അവിടെ ഋഷിയുടെ വേറെ കൂട്ടുകാർ ഉണ്ടായിരുന്നു.
പാറുനേം മായേം കണ്ടപ്പോ അവൾക്ക് കുറച്ച് സമാധാനമായി. അവൾ അവരെ കെട്ടിപ്പിടിച്ചുകരയാൻ തുടങ്ങി.
ഞാൻ: ഏയ് അനു relax ഇങ്ങോട്ടുവന്നിരുന്നേ.
അനു കസേരയിൽ വന്നിരുന്നു
ഞാൻ: ഇനി പറ എന്താ ഉണ്ടായേ?
അനുവിന് ശ്വാസമുട്ടുന്നപോലെ എനിക്ക് തോന്നി. അവൾക്ക്
💬 Comments
View all comments