Chapter Title : പാർവണം 1 യാത്ര [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
പെട്ടെന്ന് എന്തോ ഓർത്ത് ഞാൻ സ്ക്രീനിലേക്ക് നോക്കി. സച്ചുച്ചേട്ടന്റെ മെസ്സേജ് വന്നിട്ടുണ്ട്!.
നെഞ്ചിടിപ്പോടെ ഞാൻ വാട്സ്ആപ്പ് തുറന്നു. ഞാൻ കാത്തിരുന്ന ആ അഡ്രസ്സ് ആണ്.
പാർവണ
C/o രാമനാഥൻ
ഇന്ദ്രനീലം തറവാട്
കരിമ്പനക്കാവ് ക്ഷേത്രത്തിന് സമീപം,
കൊല്ലങ്കോട് പി.ഒ, പാലക്കാട് - 678506
'ഇന്ദ്രനീലം...' ആ പേര് ഞാൻ ഒന്നുകൂടി മനസ്സിൽ ഉരുവിട്ടു. എത്ര മനോഹരമായ പേര്! അവളുടെ ആ ഇളം നീലക്കണ്ണുകൾക്ക് ഏറ്റവും അനുയോജ്യമായ പേര്. കുടുംബ കാരണവരായ മുത്തശ്ശൻ രാമനാഥന്റെ പേരിലാണ് ആ വലിയ തറവാട് ഇപ്പോഴും അറിയപ്പെടുന്നത്.
സച്ചുച്ചേട്ടൻ പറഞ്ഞതനുസരിച്ച് അവളുടെ അച്ഛൻ കൃഷ്ണമൂർത്തി കുറച്ചു നാൾ മുൻപ് മരിച്ചുപോയി. എങ്കിലും അവൾ ഒറ്റയ്ക്കല്ല, ആ നാലുകെട്ടിൽ മുത്തശ്ശനും മുത്തശ്ശിയും മാമനും മാമിയും ഒക്കെയായി വലിയൊരു കൂട്ടുകുടുംബമാണ് അവരുടേത്. ആളും ബഹളവുമുള്ള ആ വലിയ തറവാട്ടിൽ, സ്വന്തമായി ഒരു ഫോൺ പോലുമില്ലാതെ നടക്കുന്ന ആ പഴയകാല പെൺകുട്ടിയെ ഞാൻ ഒന്നുകൂടി മനസ്സിൽ സങ്കൽപ്പിച്ചു നോക്കി.
പിന്നെ എന്റെ ശ്രദ്ധ ആ സ്ഥലത്തിന്റെ പേരിലായിരുന്നു—കൊല്ലങ്കോട്. അതിരുകളില്ലാത്ത നെൽപ്പാടങ്ങളും, ഇടവഴികളിൽ കാവൽ നിൽക്കുന്ന കരിമ്പനകളും, പഴയ തറവാടുകൾ ഉറങ്ങുന്ന പാലക്കാടിന്റെ സ്വന്തം ഗ്രാമം. സിനിമകളിലും മറ്റും കണ്ടിട്ടുള്ള ആ മനോഹരമായ ഗ്രാമത്തിലേക്കാണ് എന്റെ യാത്ര എന്നോർത്തപ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നി. അവിടെ, ആ പച്ചപ്പിന് നടുവിലുള്ള 'ഇന്ദ്രനീലം' എന്ന തറവാട്ടിൽ അവളെ വീണ്ടും കാണാമല്ലോ..
"നീ ഇതെന്താടാ ഫോണിലും നോക്കി ഇങ്ങനെ പകച്ചുനിൽക്കുന്നത്?"
അമ്മയുടെ ചോദ്യം എന്നെ വീണ്ടും ചിന്തകളിൽ നിന്ന് പുറത്തുകൊണ്ടുവന്നു.
"ഏയ്... ഒന്നുമില്ല അമ്മേ, ഞാൻ ആ പാലക്കാട്ടുള്ള വർക്കിന്റെ അഡ്രസ്സ് ഒന്ന് നോക്കിയതാ,"
ഞാൻ വേഗം ഫോൺ പോക്കറ്റിലിട്ടുകൊണ്ട് പറഞ്ഞു..
"ഉം... ന്നാ നീ പോയി മുഖമൊക്കെ ഒന്നൂടെ കഴുകി വാ. സമയം ഒൻപതര കഴിഞ്ഞു. ഞാൻ ചൂട് ദോശയും ചമ്മന്തിയും എടുത്തുവെക്കാം. കാലത്തേ ഒന്നും
💬 Comments
View all comments