Chapter Title : പാർവണം 1 യാത്ര [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
നീ ഫോട്ടോസ് വല്ലതും എടുത്തോ?".
ചേച്ചി ആകാംക്ഷയോടെ ചോദിച്ചു.
"എടുത്തു എടുത്തു. ഞാൻ കുറച്ചു കഴിഞ്ഞു നിനക്ക് വാട്സ്ആപ്പ് ചെയ്തു തരാം."
ഞാൻ സംസാരിക്കുന്നത് കേട്ടുകൊണ്ടുനിന്ന അമ്മ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു.
"ഇങ്ങു താടാ, ഞാൻ അവളോട് ഒന്ന് സംസാരിക്കട്ടെ,"
എന്ന് പറഞ്ഞ് അമ്മ എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി..
"ഹലോ, അനഘേ... നീയെന്താ ഇന്നലെ രാത്രി വിളിക്കാഞ്ഞത്?"
അമ്മ ചോദിച്ചു. ഫോണിന്റെ അങ്ങേത്തലക്കൽ നിന്ന് ചേച്ചി എന്തോ മറുപടി പറയുന്നുണ്ടായിരുന്നു.
ഓ, ജോലിത്തിരക്കായിരിക്കും എന്ന് ഞാൻ വിചാരിച്ചു. കല്യാണം ഒക്കെ നല്ല ഭംഗിയായി നടന്നു. സച്ചുവിന്റെ പെണ്ണ് നല്ല ഐശ്വര്യമുള്ള കുട്ടിയാ. പിന്നെ അവിടെ വന്നവരൊക്കെ നിന്റെ കാര്യമാ ചോദിച്ചത്. സച്ചുവിന്റെ കഴിഞ്ഞില്ലേ, ഇനി അടുത്തത് അനഘയുടെ കല്യാണം അല്ലെ എന്ന്... നീ അവിടുത്തെ പണിയൊക്കെ തീർത്ത് വേഗം ഇങ്ങോട്ട് വരാൻ നോക്ക്. എന്നിട്ട് വേണം നിനക്കൊരു പയ്യനെ നോക്കാൻ." അമ്മ സ്ഥിരം പല്ലവി തുടങ്ങി...
പിന്നെ അമ്മയും ചേച്ചിയും കൂടി കല്യാണക്കഥകളും ബന്ധുക്കളുടെ വിശേഷങ്ങളും പങ്കുവെക്കുന്ന തിരക്കിലായി. ഞാൻ പതിയെ അടുക്കളയിൽ നിന്ന് ഉമ്മറത്തേക്ക് നടന്നു. പുറത്ത് നല്ല വെയിലുണ്ടായിരുന്നു. ആ വെയിലിലേക്ക് നോക്കി നിൽക്കുമ്പോഴും എന്റെ ഉള്ളിൽ കാറ്റ് വീശുന്ന പാലക്കാടൻ വഴികളായിരുന്നു. പ്രിന്റ് എടുത്ത ഫോട്ടോയുമായി അവളുടെ വീടിന്റെ പടിപ്പുര കടന്നുചെല്ലുന്ന ആ നിമിഷം ഞാൻ വെറുതെ മനസ്സിൽ കണ്ടു......
"ഇതാ നിന്റെ ഫോൺ..."
അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. അമ്മ ഉമ്മറത്തേക്ക് വന്ന് ഫോൺ എന്റെ നേരെ നീട്ടി...
"അവൾക്ക് അവിടെ ഭയങ്കര തിരക്കാണെന്നാ പറയുന്നേ. എപ്പോഴും ആ ലാപ്ടോപ്പിന്റെ മുൻപിൽ തന്നെയാത്രേ ഇരുപ്പ്,".
അമ്മ ചെറിയൊരു പരിഭവത്തോടെ പറഞ്ഞു.
"അവളവിടെ ജോലിയെടുക്കാൻ പോയതല്ലേ അമ്മേ, അല്ലാതെ വെറുതെ ഇരിക്കാൻ അല്ലല്ലോ,"
ഞാൻ ചിരിച്ചുകൊണ്ട് ഫോൺ വാങ്ങി.
പോക്കറ്റിലിടാൻ തുടങ്ങിയെങ്കിലും,
💬 Comments
View all comments