Chapter Title : പാർവണം 1 യാത്ര [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
സ്ലാബിന്റെ മുകളിലിരുന്നു...
"അമ്മേ... രാവിലെ തന്നെ വലിയ തിരക്കിലാണല്ലോ,".
ഞാൻ ഒരു ആപ്പിൾ എടുത്തു കടിച്ചുകൊണ്ട് ചോദിച്ചു..
"പിന്നല്ലാതെ, ഇന്നലെ അവിടെ നിന്നതുകൊണ്ട് ഇവിടുത്തെ പണിയൊന്നും നടന്നിട്ടില്ല. നിന്റെ ക്ഷീണം ഒക്കെ മാറിയോടാ?".
അമ്മ എന്നെ നോക്കാതെ തന്നെ ചോദിച്ചു..
"മാറി അമ്മേ. അല്ല, ഞാൻ അടുത്ത ആഴ്ച ഒരു വർക്കിന്റെ ആവശ്യത്തിന് പാലക്കാട് വരെ ഒന്ന് പോകുന്നുണ്ട്.".
ഞാൻ വളരെ ക്യാഷ്വൽ ആയി കാര്യം അവതരിപ്പിച്ചു..
അമ്മ കത്തി താഴെ വെച്ച് എന്നെ നോക്കി. "പാലക്കാടോ? അതെന്തിനാ ഇപ്പൊ പെട്ടെന്ന്?".
"അത്... എനിക്കൊരു പഴയ തറവാട് മോഡൽ വീടിന്റെ പണി കിട്ടിയിട്ടുണ്ട്. അവിടുത്തെ പഴയ മോഡൽ തടികളും ഡിസൈനും ഒക്കെ നേരിട്ട് പോയി കാണാൻ കോൺട്രാക്ടർ പറഞ്ഞിരുന്നു. രണ്ടു ദിവസം കഴിഞ്ഞു ഞാൻ ഇങ്ങ് വരും."..
ഞാൻ നേരത്തെ മനസ്സിൽ കരുതിവെച്ച കള്ളം വളരെ വിശ്വസനീയമായി തന്നെ പറഞ്ഞു..
"ഉം... പോയിട്ട് വാ. വിസ വരുന്നതിന് മുൻപ് നീ ഈ വർക്ക് ഒക്കെ തീർക്കാൻ നോക്ക്,".
അമ്മ വീണ്ടും പണിയിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു..
പെട്ടെന്നാണ് എന്റെ കയ്യിലിരുന്ന ഫോൺ റിങ് ചെയ്തത്. സ്ക്രീനിൽ നോക്കിയപ്പോൾ 'അനഘ ചേച്ചി' എന്നായിരുന്നു. ബാംഗ്ലൂരിൽ നിന്നാണ് വിളി. ഞാൻ ഒരു ചിരിയോടെ കാൾ അറ്റൻഡ് ചെയ്തു..
"ഹലോ, എന്താ മേഡം രാവിലെ തന്നെ? ഇന്നലെ വിളിച്ച് ശല്യം ചെയ്യാഞ്ഞത് നന്നായി,".
ഞാൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു.
"പോടാ അവിടുന്ന്. എനിക്ക് ലീവ് കിട്ടാത്തത് കൊണ്ടല്ലേടാ കല്യാണത്തിന് വരാൻ പറ്റാഞ്ഞത്. അതിനല്ലേലും നിനക്ക് ഭയങ്കര സന്തോഷമായിരിക്കും. കല്യാണം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു? സദ്യ ഗംഭീരമായിരുന്നോ?".
ചേച്ചിയുടെ ശബ്ദത്തിൽ വരാൻ കഴിയാത്തതിന്റെ ചെറിയൊരു സങ്കടമുണ്ടായിരുന്നു..
"ഓ, പിന്നെ... സദ്യയൊക്കെ സൂപ്പർ ആയിരുന്നു. നീ വരാത്തതുകൊണ്ട് നിന്റെ പങ്കും കൂടെ ഞാൻ കഴിച്ചു."
"അസൂയപ്പെടുത്താതെടാ! സച്ചുച്ചേട്ടന്റെ പെണ്ണ് കാണാൻ എങ്ങനെയുണ്ട്?
💬 Comments
View all comments