0%

Chapter Title : പാർവണം 1 യാത്ര [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

അതിൽ ഏടത്തിയുടെ കൂടെ വന്ന ആ കുട്ടിഇല്ലേ പാർവണ അവളുടെ കുറച്ചു പടങ്ങളുമുണ്ട്. ഞാൻ അത് അയച്ചുകൊടുക്കാം എന്ന് കരുതി, ചേട്ടന്റെ കയ്യിൽ അവളുടെ നമ്പർ ഉണ്ടോ?"

ഞാൻ വളരെ സ്വാഭാവികമായി ചോദിച്ചു.

ഫോണിന്റെ അങ്ങേത്തലക്കൽ സച്ചുച്ചേട്ടൻ ഒന്ന് ചിരിച്ചു..

"എടാ, അവൾക്ക് സ്വന്തമായിട്ട് ഫോണില്ല. അമ്മാവന്റെ വീട്ടിൽ എല്ലാവർക്കും കൂടി ഒരു ലാൻഡ്‌ലൈൻ മാത്രമേ ഉള്ളു. അവളിങ്ങനത്തെ ഈ വാട്സ്ആപ്പും ഫോണും ഒന്നുമില്ലാതെ നടക്കുന്ന പഴയ ടൈപ്പ് ഒരു കുട്ടിയാ.".

അത് കേട്ടപ്പോൾ എനിക്ക് ചെറിയൊരു നിരാശ തോന്നിയെങ്കിലും, അവളോടുള്ള ഇഷ്ടം ഒന്നുകൂടി കൂടുകയാണ് ചെയ്തത്. ഇന്നത്തെ കാലത്തും ഇങ്ങനെ ഒരു കുട്ടിയോ?..

"ഓ... അങ്ങനെയാണോ. അല്ല, എന്തായാലും ഞാൻ അടുത്ത ആഴ്ച ഒരു വർക്കിന്റെ ആവശ്യത്തിന് പാലക്കാട്ടേക്ക് പോകുന്നുണ്ട്. ഒരു പഴയ തറവാട് മോഡൽ വീടിന്റെ ഡിസൈനിങ്ങിന് വേണ്ടിയിട്ട് കുറച്ചു തടികൾ നോക്കാൻ. ചേട്ടൻ ആ വീടിന്റെ അഡ്രസ്സ് ഒന്ന് തന്നാൽ ഞാൻ പോകുന്ന വഴിക്ക് ആ ഫോട്ടോസ് ഒരു കവറിലാക്കി അവിടെ കൊടുത്തേക്കാം,".

ഞാൻ വളരെ ബുദ്ധിപരമായി എന്റെ പ്ലാൻ മാറ്റി.

"അതിനെന്താടാ, നീ പോകുന്ന വഴിക്ക് അവിടെയൊന്ന് കയറിക്കോ. അവർക്കും സന്തോഷമാകും. അവളുടെ അച്ഛൻ കുറച്ചു നാൾ മുൻപ് മരിച്ചുപോയതാ, പിന്നെ അമ്മയും കുറച്ചു ബന്ധുക്കളും ഉള്ളു അവിടെ. ഞാൻ അഡ്രസ്സ് നിനക്ക് മെസ്സേജ് ചെയ്യാം."

ഫോൺ കട്ട് ചെയ്തതും ഞാൻ വലിയൊരു ആശ്വാസത്തോടെ കട്ടിലിലേക്ക് വീണു. വിസ വരുന്നതിന് മുൻപുള്ള എന്റെ ആദ്യത്തെ യാത്ര ഗൾഫിലേക്കല്ല, പാലക്കാട്ടേക്കായിരിക്കും. പ്രിന്റ് ചെയ്ത ആ ഫോട്ടോകൾ അവൾ കയ്യിൽ വാങ്ങുമ്പോൾ ആ നീലക്കണ്ണുകളിൽ ഉണ്ടാകുന്ന തിളക്കം ഞാൻ മനസ്സിൽ കണ്ടു….

സച്ചുച്ചേട്ടനുമായി സംസാരിച്ച് ഫോൺ വെച്ചതിന് ശേഷം വല്ലാത്തൊരു സന്തോഷത്തോടെയാണ് ഞാൻ താഴേക്ക് നടന്നുപോയത്. അടുക്കളയിൽ ചെന്നപ്പോൾ അമ്മ ഉച്ചക്കത്തേക്കുള്ള കറികൾ അരിയുന്ന തിരക്കിലായിരുന്നു.

ഞാൻ പതിയെ പോയി

💬 Comments

View all comments