0%

Chapter Title : പാർവണം 1 യാത്ര [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

നാവ് തരിച്ചതാണ്. പക്ഷേ, ഞാനത് മനപ്പൂർവ്വം മറച്ചുവെച്ചു. ആ നീലക്കണ്ണുകളും കരിവളകളുടെ കിലുക്കവും കുറച്ചുനാൾ കൂടി എനിക്ക് മാത്രം അവകാശപ്പെട്ട ഒരു രഹസ്യമായി എന്റെ മനസ്സിൽ തന്നെ ഇരിക്കട്ടെ എന്ന് ഞാൻ തീരുമാനിച്ചു.

"ന്നാ നീ പോയി കിടന്നുറങ്ങിക്കോ... രാവിലെ എഴുന്നേറ്റ് പോയതല്ലേ,"

അമ്മ പറഞ്ഞു..

ഞാൻ തലയാട്ടിയിട്ട് എന്റെ മുറിയിലേക്ക് നടന്നു. വാതിലടച്ച് കട്ടിലിലേക്ക് വീഴുമ്പോൾ എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു. കണ്ണുകൾ അടച്ചതും ഇരുട്ടിൽ ആ മുഖം വീണ്ടും തെളിഞ്ഞുവന്നു.

"ന്നാ ശരി... പിന്നെ കാണാട്ടോ..."

അവളുടെ ആ വാക്കുകൾ വീണ്ടും വീണ്ടും എന്റെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു.

ഇനി എങ്ങനെ അവളെ വീണ്ടും കാണും? പാലക്കാട് എവിടെയാണ് അവളുടെ വീട് എന്ന് പോലും എനിക്കറിയില്ലല്ലോ. സച്ചുച്ചേട്ടനോട് ചോദിച്ചാൽ ചിലപ്പോൾ നമ്പർ കിട്ടുമായിരിക്കും, പക്ഷേ അത് എങ്ങനെ ചോദിക്കും? ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ കിടന്ന് തിളച്ചുമറിയുന്നുണ്ടായിരുന്നു. എങ്കിലും, ഒരു കാര്യം എനിക്കുറപ്പായിരുന്നു—ഈ പ്രണയം ഇവിടെ അവസാനിക്കാൻ പോകുന്നില്ല. അടുത്ത ദിവസം അവളെ കണ്ടെത്താൻ എന്ത് ചെയ്യണം എന്ന ചിന്തയോടെ ഞാൻ ഉറക്കത്തിലേക്ക് വീണു...........

പിറ്റേന്ന് രാവിലെ ഉണർന്നപ്പോഴും എന്റെ മനസ്സിൽ ആ പാലക്കാടൻ ശൈലിയിലുള്ള യാത്രയപ്പ് മാത്രമായിരുന്നു. അവളെ ഒന്നുകൂടി കാണണം, സംസാരിക്കണം. ഫോൺ നമ്പർ സച്ചുച്ചേട്ടനോട് എങ്ങനെ ചോദിക്കും എന്ന് കുറെ ആലോചിച്ചു. അവസാനം എന്തെങ്കിലും ഒരു കള്ളം പറയാൻ മനസ്സിൽ ഉറപ്പിച്ച് ഞാൻ സച്ചുച്ചേട്ടനെ വിളിച്ചു.

രണ്ടു റിങ്ങിനുള്ളിൽ തന്നെ ചേട്ടൻ ഫോണെടുത്തു..

"ഹലോ ആദി... എന്താടാ രാവിലെ തന്നെ?"

"ഏയ്, ഇന്നലത്തെ ക്ഷീണമൊക്കെ മാറിയോ എന്ന് ചോദിക്കാൻ വിളിച്ചതാ ചേട്ടാ..."

ഞാൻ പതിയെ തുടങ്ങി. കുറച്ചുനേരം കല്യാണവിശേഷങ്ങൾ പറഞ്ഞതിന് ശേഷം ഞാൻ കാര്യം അവതരിപ്പിച്ചു.

"അല്ല ചേട്ടാ... ഇന്നലെ എന്റെ ഫോണിൽ എടുത്ത കുറച്ചു നല്ല ഫോട്ടോസ് ഞാൻ സ്റ്റുഡിയോയിൽ പ്രിന്റ് ചെയ്യാൻ കൊടുത്തിട്ടുണ്ടായിരുന്നു.

💬 Comments

View all comments