Chapter Title : പാർവണം 1 യാത്ര [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കുറച്ചുനേരം ആ ശൂന്യതയിലേക്ക് നോക്കി അവിടെത്തന്നെ നിന്നു. അവളുടെ ആ അവസാനത്തെ വാക്കും ആ നോട്ടവും എന്നെ വല്ലാത്തൊരു ലോകത്ത് എത്തിച്ചിരുന്നു..
"ഡാ ആദി... നീയെന്താ അവിടെത്തന്നെ നിൽക്കുന്നത്? നേരം ഇരുട്ടി, നമുക്ക് പോകണ്ടേ?".
അമ്മയുടെ ശബ്ദമാണ് എന്നെ തിരികെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നത്. ഞാൻ വേഗം തിരിഞ്ഞു നോക്കുമ്പോൾ അമ്മ കയ്യിലൊരു കവറുമൊക്കെയായി ഗേറ്റിനടുത്തേക്ക് വരികയായിരുന്നു.
"ഏയ്... ഒന്നുമില്ല, വണ്ടി പോയപ്പോ വെറുതെ നോക്കി നിന്നതാ. നമുക്ക് ഇറങ്ങാം,"
ഞാൻ പെട്ടെന്ന് മുഖത്തെ ഭാവം മാറ്റിക്കൊണ്ട് പറഞ്ഞു.
അമ്മയെയും കൂട്ടി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ എന്റെ മനസ്സ് മുഴുവൻ ആ നാലുകെട്ട് തറവാടും അവിടുത്തെ കുളക്കടവും മാത്രമായിരുന്നു. റോഡിലൂടെയുള്ള യാത്രയിൽ മുഖത്തടിക്കുന്ന തണുത്ത കാറ്റിലും എനിക്ക് ആ ചന്ദനഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു. അവൾക്ക് പാലക്കാടൻ ശൈലിയിലുള്ള ആ സംസാരവും ആ ചിരിയും എന്റെ ഉള്ളിൽ വല്ലാത്തൊരു സന്തോഷം നിറച്ചു.
വീട്ടിലെത്തി വേഷം മാറി ഹാളിലേക്ക് വരുമ്പോൾ അമ്മ ഇന്നത്തെ കല്യാണവിശേഷങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങിയിരുന്നു.
"കല്യാണം എന്തായാലും കേമമായി. സദ്യ ഉഷാറായിരുന്നു അല്ലെടാ? പിന്നെ സച്ചുവിന്റെ പെണ്ണിനും നല്ല ഐശ്വര്യമുള്ള മുഖം... എന്തായാലും എല്ലാം ഭംഗിയായി നടന്നു,"
അമ്മ സോഫയിലിരുന്ന് തളർച്ചയോടെ പറഞ്ഞു.
ഞാൻ വെറുതെ ഒന്ന് മൂളി.
"ഉം... അതെ."
എന്റെ മൂളലിൽ ഒരു ജീവനില്ലെന്ന് തോന്നിയിട്ടാകണം അമ്മ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.
"നിനക്കെന്താടാ ഒരു വല്ലായ്മ? അവിടെ കുറെ ഓടിനടന്ന് പണിയെടുത്തതിന്റെ ക്ഷീണമാണോ അതോ തലവേദനയുണ്ടോ? സദ്യ വിളമ്പാനൊക്കെ നീ മുൻപന്തിയിൽ ഉണ്ടായിരുന്നല്ലോ,"
അമ്മ സ്നേഹത്തോടെ ചോദിച്ചു.
"ഏയ്, അതൊന്നുമില്ല അമ്മേ. കല്യാണപ്പന്തലിലെ ചൂടും ബഹളവും ഒക്കെ കാരണം ചെറുതായിട്ട് ഒരു ക്ഷീണം. ഞാൻ കിടന്നോളാം,"
ഞാൻ വളരെ സ്വാഭാവികമായി പറഞ്ഞു ഒപ്പിച്ചു.
രാവിലെ അമ്മയോട് പറഞ്ഞ ആ സ്വപ്നത്തിലെ പെൺകുട്ടിയെയാണ് ഞാൻ നേരിൽ കണ്ടതെന്ന് പറയാൻ ഒരു നിമിഷം എന്റെ
💬 Comments
View all comments