Chapter Title : പാർവണം 1 യാത്ര [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
മൃദുവായി പറഞ്ഞു. എന്നിട്ട് എന്നെ നോക്കി ചോദിച്ചു,
"തിരക്കൊക്കെ കഴിഞ്ഞോ അവിടെ?"
"ഇല്ല, ഇനി കുറച്ചു പന്തി കൂടി ഉണ്ട്. നിങ്ങളിപ്പോ ഇറങ്ങുമോ?"
"ഉം... സദ്യ കഴിഞ്ഞ ഉടനെ ഞങ്ങൾ അങ്ങട് തിരിക്കും."
അവളുടെ വാക്കുകളിലെ ആ പ്രത്യേക ശൈലിയും താളവും ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. കേൾക്കാൻ വല്ലാത്തൊരു ഭംഗിയുള്ള സംസാരം. കൂടുതൽ സംസാരിക്കാൻ അവിടെ നിൽക്കാൻ കഴിയുമായിരുന്നില്ല. ഞാൻ വേഗം അടുത്തേക്ക് നടന്നു..
വൈകുന്നേരം. വധുവിന്റെ വീട്ടുകാരൊക്കെ തിരികെ പോകാൻ തുടങ്ങുകയാണ്. മുറ്റത്ത് വാഹനങ്ങൾ തയ്യാറായി കിടക്കുന്നുണ്ട്. ഞാൻ ഗേറ്റിനടുത്തേക്ക് നടന്നു. അവിടെ വണ്ടിയിൽ കയറാൻ നിൽക്കുകയായിരുന്നു അവൾ. എന്നെ കണ്ടതും അവൾ ഒന്നു നിന്നു.
ഞാൻ അടുത്തേക്ക് ചെന്നു. എന്ത് പറയണമെന്നറിയാത്ത ഒരു വല്ലായ്മ രണ്ടുപേർക്കും ഉണ്ടായിരുന്നു..
"അപ്പൊ... പോവുകയാണ് അല്ലെ.?" ഞാൻ ചോദിച്ചു.
"അതെ... അങ്ങട് എത്തുമ്പോഴേക്കും സന്ധ്യയാകും,"
അവൾ പറഞ്ഞു. പിന്നെ ഒരു നിമിഷം മൗനമായി നിന്നിട്ട് എന്നെ നോക്കി ചോദിച്ചു
, "ആദിത്യനാഥ് ന്നല്ലേ പേര്?".
"അതെ,"
ഞാൻ മറുപടി നൽകി.
"പക്ഷേ, ആദി എന്ന് വിളിച്ചാൽ മതി. എന്നെ എല്ലാവരും അങ്ങനെയാ വിളിക്കുന്നത്."
അവളുടെ ചുണ്ടിൽ വീണ്ടും ആ പുഞ്ചിരി വിടർന്നു.
"ശരി... ആദി."
ആ പേര് അവളുടെ ചുണ്ടുകളിൽ നിന്ന് കേട്ടപ്പോൾ എനിക്കെന്തോ വല്ലാത്തൊരു സന്തോഷം തോന്നി.
"യാത്രയൊക്കെ സുരക്ഷിതമായിരിക്കട്ടെ,"
ഞാൻ പറഞ്ഞു.
"ഉം..."
അവൾ തലയാട്ടി. പിന്നെ വണ്ടിയിലേക്ക്
കയറാൻ തുടങ്ങവേ ഒന്നുകൂടി തിരിഞ്ഞു നിന്നു.
"ന്നാ ശരി... പിന്നെ കാണാട്ടോ..."
ഇത്രയും പറഞ്ഞ് അവൾ വണ്ടിയിലേക്ക് കയറി.
വണ്ടി പതിയെ മുന്നോട്ട് പോകുമ്പോൾ, വിൻഡോയികൂടെ അവൾ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു. ആ കാറ്റ് വീശിയപ്പോൾ എനിക്ക് വീണ്ടും സ്വപ്നത്തിൽ അനുഭവിച്ച അതേ ചന്ദനഗന്ധം അനുഭവപ്പെടുന്നതുപോലെ തോന്നി. വണ്ടി കണ്ണിൽനിന്നു മറയുന്നതുവരെ ഞാൻ അവിടെത്തന്നെ നിന്നു...
വണ്ടി കണ്ണിൽനിന്നു മറഞ്ഞതിന് ശേഷവും ഞാൻ
💬 Comments
View all comments