0%

Chapter Title : പാർവണം 1 യാത്ര [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

നാദസ്വരത്തിന്റെ ശബ്ദം ഉച്ചത്തിലായി. അതോടൊപ്പം ആരോ അവളെ തിരയുന്ന ശബ്ദവും കേട്ടു.

"പാർവണേ... എവിടെയാ കുട്ടി നീ? .

മുഹൂർത്തത്തിന് സമയമായി, വേഗം ഇങ്ങോട്ട് വാ..."

നാലുകെട്ടിന്റെ ഉള്ളിൽ നിന്നും പ്രായമുള്ള ഒരു സ്ത്രീയുടെ ശബ്ദം മുഴങ്ങി.

"അയ്യോ, മുത്തശ്ശി അന്വേഷിക്കുന്നുണ്ട്. ഞാൻ ചെല്ലട്ടെ.. "

അവൾ വേഗം എഴുന്നേറ്റു. അവളുടെ കരിവളകൾ വീണ്ടും കിലുങ്ങി. പടവുകൾ കയറി മുകളിലെത്തിയ ശേഷം അവൾ പെട്ടെന്ന് തിരിഞ്ഞുനിന്നു.

"പിന്നെ കാണാം..."

എന്ന് പറഞ്ഞ് അവൾ ആ നാലുകെട്ടിന്റെ ഇരുളിലേക്ക് നടന്നു മറഞ്ഞു..

ഞാൻ തിരികെ പന്തലിലേക്ക് ചെല്ലുമ്പോൾ താലികെട്ടിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.. സച്ചുച്ചേട്ടനും വധുവും മണ്ഡപത്തിൽ ഇരിപ്പുണ്ട്. ചുറ്റും വലിയ തിരക്കാണ്. എന്റെ കണ്ണുകൾ ആ ബഹളങ്ങൾക്കിടയിലും തിരഞ്ഞത് അവളെയാണ്..

പെട്ടെന്നാണ് വധുവിന്റെ ബന്ധുക്കൾ നിൽക്കുന്ന കൂട്ടത്തിൽ ഞാൻ അവളെ കണ്ടത്. ആ കസവ് ദാവണിയിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി. താലികെട്ടുന്ന ആ നിമിഷത്തിൽ, ആളുകളുടെ കയ്യടികൾക്കിടയിൽ യാദൃശ്ചികമായി അവളുടെ കണ്ണുകൾ എന്റെ നേരെ പാറിവീണു. ഒരുപാട് ആളുകൾക്കിടയിൽ നിന്ന് ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി. ആ നോട്ടത്തിൽ വല്ലാത്തൊരു ശാന്തത ഉണ്ടായിരുന്നു. അവൾ വളരെ നേർത്തതൊന്ന് പുഞ്ചിരിച്ചു, ഞാനും..

ചടങ്ങുകളെല്ലാം കഴിഞ്ഞ് സച്ചുച്ചേട്ടനും വധുവും തറവാട്ടിലേക്ക് വലതുകാൽ വെച്ച് കയറി. കല്യാണം തറവാട്ടിൽ വെച്ചുതന്നെയായതുകൊണ്ട് അവർക്ക് വേറെ എങ്ങോട്ടും പോകാനില്ലല്ലോ. ഇനി സദ്യയുടെ തിരക്കാണ്..

ഞാനും കൂട്ടുകാരും കൂടി സദ്യ വിളമ്പാൻ ഇറങ്ങി. ഓരോ പന്തിയിലും വിളമ്പി നടക്കുമ്പോഴാണ്, പന്തലിന്റെ ഒരറ്റത്ത് വധുവിന്റെ വീട്ടുകാർക്കൊപ്പമിരിക്കുന്ന അവളെ ഞാൻ കണ്ടത്. ഞാൻ പായസവുമായി അവളുടെ ഇലയുടെ മുൻപിൽ ചെന്നു നിന്നു.

അവൾ മുഖമുയർത്തി എന്നെ നോക്കി.

"മതി..."

ഞാൻ വിളമ്പാൻ തുടങ്ങിയപ്പോൾ അവൾ പതുക്കെ പറഞ്ഞു.

"കുറച്ചുകൂടി ഒഴിക്കട്ടെ?"

ഞാൻ വളരെ സ്വാഭാവികമായി ചോദിച്ചു.

"വേണ്ട... എനിക്ക് മധുരം അത്രക്ക് ഇഷ്ടല്യാട്ടോ,"

അവൾ

💬 Comments

View all comments