0%

Chapter Title : പാർവണം 1 യാത്ര [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഇങ്ങോട്ട് പോന്നത്."

അവൾ കുളത്തിലെ വെള്ളത്തിലേക്ക് നോക്കി വളരെ സാധാരണയായി പറഞ്ഞു.

"അതെ... ഞാനും അത് കാരണം ഇങ്ങോട്ട് വന്നതാ."

ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു, കുറച്ചകലത്തിൽ ആ പടവുകളിൽ ഇരുന്നു.

പെട്ടെന്ന് അവൾ എന്നെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. അവളുടെ ആ ഇളം നീലക്കണ്ണുകൾ എന്റെ കണ്ണുകളുമായി ഉടക്കി.

"അല്ല, എന്താ മുഖത്തൊരു വല്ലായ്മ? എന്നെ ഇതിനു മുൻപ് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?".

അവൾ വളരെ സ്വാഭാവികമായി ചോദിച്ചു.

എന്റെ ഹൃദയമിടിപ്പ് വീണ്ടും കൂടി. എന്റെ ഓരോ രാത്രികളിലും ഞാൻ കാണുന്നതാണ് ഈ മുഖമെന്ന് എങ്ങനെ ഞാൻ അവളോട് പറയും?

"ഇല്ല... ഇല്ല, എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ തോന്നി. അത്രേ ഉള്ളു..."

ഞാൻ എന്റെ നോട്ടം മാറ്റി കുളത്തിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.

"ചിലപ്പോ ഏതെങ്കിലും മുൻജന്മത്തിൽ കണ്ടിട്ടുണ്ടാകും!"

ഒരു തമാശരൂപേണ അത് പറഞ്ഞുകൊണ്ട് അവൾ ചെറുതായി ഒന്ന് ചിരിച്ചു.

അവൾ വെറുതെ പറഞ്ഞതാണെങ്കിലും, ആ കരിവളകളുടെ കിലുക്കവും കാറ്റിൽ പാറിവന്ന ആ ചന്ദനഗന്ധവും എന്റെ ഉള്ളിൽ വലിയൊരു കൊടുങ്കാറ്റുണ്ടാക്കുകയായിരുന്നു. ആ നിമിഷം കാറ്റിൽ പറന്നുവന്ന അവളുടെ മുടിയിഴകൾ എന്റെ മുഖത്ത് തഴുകി. ഈ സമയം എങ്ങനെയെങ്കിലും ഇവിടെയൊന്ന് നിശ്ചലമായി നിന്നിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിച്ചുപോയി..

കുറച്ചുനേരം അവിടെ ഒരു നിശബ്ദതയായിരുന്നു. കാറ്റിന്റെ മൂളലും കുളത്തിലെ വെള്ളത്തിൽ ഇലകൾ വീഴുന്ന ശബ്ദവും മാത്രം. പെട്ടെന്ന് ആ നിശബ്ദത ഭേദിച്ച് അവൾ വീണ്ടും ചോദിച്ചു.

"അല്ല, ഇത്രയൊക്കെ സംസാരിച്ചിട്ടും സ്വന്തം പേരെന്താണെന്ന് പറഞ്ഞില്ലല്ലോ?"

അവൾ പുരികം ഉയർത്തിക്കൊണ്ട് ചോദിച്ചു.

"ആദിത്യനാഥ്.. എല്ലാവരും ആദി എന്ന് വിളിക്കും," ഞാൻ പെട്ടെന്ന് മറുപടി നൽകി.

"ആദിത്യനാഥ്.."

അവൾ ആ പേര് ഒന്നുകൂടി പതിയെ ഉരുവിട്ടു.

"കൊള്ളാം, നല്ല പേര്."

ആ നിമിഷം ഞാൻ എന്തെങ്കിലും മറുപടി പറയുന്നതിന് മുൻപ്, പന്തലിൽ നിന്നുള്ള

💬 Comments

View all comments