0%

Chapter Title : പാർവണം 1 യാത്ര [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

മനോഹരമായ ആ കസവ് ദാവണിയാണ് വേഷം. മരച്ചില്ലകൾക്കിടയിലൂടെ വന്ന സൂര്യപ്രകാശം അവളുടെ മൂക്കുത്തിയിലെ വൈരക്കല്ലിൽ തട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.

ഞാൻ സ്വപ്നം കാണുകയാണോ എന്ന് സംശയിച്ച് ഒരടി മുന്നോട്ടുവെച്ചു. എന്റെ കണ്ണുകൾ അവളിൽ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. പെട്ടെന്ന്, എന്നെ നോക്കി അവളുടെ ചുണ്ടുകളിൽ ഞാൻ സ്വപ്നത്തിൽ കണ്ട ആ പരിചിതമായ ചെറുപുഞ്ചിരി വിടർന്നു. ആ ഇളം നീല നിറമുള്ള കൃഷ്ണമണികൾ എന്നെ തന്നെ നോക്കി എന്തോ പറയാൻ ശ്രമിക്കുന്നതുപോലെ........

ഞാൻ സ്വപ്നം കാണുകയാണോ എന്ന് സംശയിച്ച് ഒരടി മുന്നോട്ടുവെച്ചു. എന്റെ കണ്ണുകൾ അവളിൽ തന്നെ കുടുങ്ങിക്കിടക്കുകയായിരുന്നു. ഞാൻ അങ്ങനെ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് ചെറിയൊരു ചമ്മൽ തോന്നിയെന്ന് തോന്നുന്നു. അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു, അവിടെ വേറെ ആരുമില്ലായിരുന്നു.

ഒട്ടും പ്രതീക്ഷിക്കാതെ അവൾ എന്നോട് ചോദിച്ചു:.

"എന്താ... എന്താ ഇങ്ങനെ നോക്കുന്നത്?"".

സംശയവും ചെറിയൊരു ഗൗരവവും കലർന്ന ശബ്ദമായിരുന്നു അവൾക്ക്.

പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് ഞാൻ ആ സ്വപ്നലോകത്തുനിന്ന് ഞെട്ടിയുണർന്നു. ഞാൻ വല്ലാതെ പതറിപ്പോയി..

"ഏഹ്?... അല്ല... സോറി. ഞാൻ... ഞാൻ വേറെ ഏതോ ആളാണെന്ന് കരുതി..."

എന്ത് പറയണമെന്നറിയാതെ ഞാൻ തപ്പിത്തടഞ്ഞു.

എന്റെ പരിഭ്രമം കണ്ടപ്പോൾ അവളുടെ മുഖത്തെ ആ ഗൗരവം പതിയെ മാറി. ചുണ്ടിൽ നേരിയ ഒരു പുഞ്ചിരി വിടർന്നു..

"ഓ... ഞാൻ വിചാരിച്ചു ഞാൻ അറിയാത്ത എന്റെ ഏതെങ്കിലും ബന്ധു ആയിരിക്കുമെന്ന്," അവൾ കൽപ്പടവുകളിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു. "ഞാൻ പാർവണ. വധുവിന്റെ കുടുംബത്തിൽ നിന്നാ. ആദ്യമായിട്ടാ ഇങ്ങോട്ട് വരുന്നത്.."

"പാർവണ..." അറിയാതെ എന്റെ ചുണ്ടിൽ നിന്ന് ആ പേര് വീണുപോയി..

"എന്താ?"

അവൾ തിരിഞ്ഞു നോക്കി..

"ഒന്നുമില്ല... ഞാൻ സച്ചുച്ചേട്ടന്റെ അമ്മായിയുടെ മോനാ."

ഞാൻ പറഞ്ഞു

.

"ആഹ്... കേട്ടിട്ടുണ്ട്. കല്യാണത്തിന്റെ തിരക്ക് കാരണം ആരെയും അങ്ങോട്ട് പരിചയപ്പെടാൻ പറ്റിയില്ല. പുറത്ത് നല്ല ബഹളവും ചൂടുമല്ലേ, അതാ

💬 Comments

View all comments