0%

Chapter Title : പാർവണം 1 യാത്ര [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

നീട്ടി...

"അവൾക്ക് അവിടെ ഭയങ്കര തിരക്കാണെന്നാ പറയുന്നേ. എപ്പോഴും ആ ലാപ്ടോപ്പിന്റെ മുൻപിൽ തന്നെയാത്രേ ഇരുപ്പ്,".

അമ്മ ചെറിയൊരു പരിഭവത്തോടെ പറഞ്ഞു.

"അവളവിടെ ജോലിയെടുക്കാൻ പോയതല്ലേ അമ്മേ, അല്ലാതെ വെറുതെ ഇരിക്കാൻ അല്ലല്ലോ,"

ഞാൻ ചിരിച്ചുകൊണ്ട് ഫോൺ വാങ്ങി.

പോക്കറ്റിലിടാൻ തുടങ്ങിയെങ്കിലും, പെട്ടെന്ന് എന്തോ ഓർത്ത് ഞാൻ സ്ക്രീനിലേക്ക് നോക്കി. സച്ചുച്ചേട്ടന്റെ മെസ്സേജ് വന്നിട്ടുണ്ട്!.

നെഞ്ചിടിപ്പോടെ ഞാൻ വാട്സ്ആപ്പ് തുറന്നു. ഞാൻ കാത്തിരുന്ന ആ അഡ്രസ്സ് ആണ്.

പാർവണ

C/o രാമനാഥൻ

ഇന്ദ്രനീലം തറവാട്

കരിമ്പനക്കാവ് ക്ഷേത്രത്തിന് സമീപം,

കൊല്ലങ്കോട് പി.ഒ, പാലക്കാട് - 678506

'ഇന്ദ്രനീലം...' ആ പേര് ഞാൻ ഒന്നുകൂടി മനസ്സിൽ ഉരുവിട്ടു. എത്ര മനോഹരമായ പേര്! അവളുടെ ആ ഇളം നീലക്കണ്ണുകൾക്ക് ഏറ്റവും അനുയോജ്യമായ പേര്. കുടുംബ കാരണവരായ മുത്തശ്ശൻ രാമനാഥന്റെ പേരിലാണ് ആ വലിയ തറവാട് ഇപ്പോഴും അറിയപ്പെടുന്നത്.

സച്ചുച്ചേട്ടൻ പറഞ്ഞതനുസരിച്ച് അവളുടെ അച്ഛൻ കൃഷ്ണമൂർത്തി കുറച്ചു നാൾ മുൻപ് മരിച്ചുപോയി. എങ്കിലും അവൾ ഒറ്റയ്ക്കല്ല, ആ നാലുകെട്ടിൽ മുത്തശ്ശനും മുത്തശ്ശിയും മാമനും മാമിയും ഒക്കെയായി വലിയൊരു കൂട്ടുകുടുംബമാണ് അവരുടേത്. ആളും ബഹളവുമുള്ള ആ വലിയ തറവാട്ടിൽ, സ്വന്തമായി ഒരു ഫോൺ പോലുമില്ലാതെ നടക്കുന്ന ആ പഴയകാല പെൺകുട്ടിയെ ഞാൻ ഒന്നുകൂടി മനസ്സിൽ സങ്കൽപ്പിച്ചു നോക്കി.

പിന്നെ എന്റെ ശ്രദ്ധ ആ സ്ഥലത്തിന്റെ പേരിലായിരുന്നു—കൊല്ലങ്കോട്. അതിരുകളില്ലാത്ത നെൽപ്പാടങ്ങളും, ഇടവഴികളിൽ കാവൽ നിൽക്കുന്ന കരിമ്പനകളും, പഴയ തറവാടുകൾ ഉറങ്ങുന്ന പാലക്കാടിന്റെ സ്വന്തം ഗ്രാമം. സിനിമകളിലും മറ്റും കണ്ടിട്ടുള്ള ആ മനോഹരമായ ഗ്രാമത്തിലേക്കാണ് എന്റെ യാത്ര എന്നോർത്തപ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നി. അവിടെ,

💬 Comments

View all comments