0%

Chapter Title : പാർവണം 1 യാത്ര [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ആ പച്ചപ്പിന് നടുവിലുള്ള 'ഇന്ദ്രനീലം' എന്ന തറവാട്ടിൽ അവളെ വീണ്ടും കാണാമല്ലോ..

"നീ ഇതെന്താടാ ഫോണിലും നോക്കി ഇങ്ങനെ പകച്ചുനിൽക്കുന്നത്?"

അമ്മയുടെ ചോദ്യം എന്നെ വീണ്ടും ചിന്തകളിൽ നിന്ന് പുറത്തുകൊണ്ടുവന്നു.

"ഏയ്... ഒന്നുമില്ല അമ്മേ, ഞാൻ ആ പാലക്കാട്ടുള്ള വർക്കിന്റെ അഡ്രസ്സ് ഒന്ന് നോക്കിയതാ,"

ഞാൻ വേഗം ഫോൺ പോക്കറ്റിലിട്ടുകൊണ്ട് പറഞ്ഞു..

"ഉം... ന്നാ നീ പോയി മുഖമൊക്കെ ഒന്നൂടെ കഴുകി വാ. സമയം ഒൻപതര കഴിഞ്ഞു. ഞാൻ ചൂട് ദോശയും ചമ്മന്തിയും എടുത്തുവെക്കാം. കാലത്തേ ഒന്നും കഴിക്കാതെ ഓരോരോ ചിന്തകളുമായി ഇരുന്നോളും..."

അമ്മ വാത്സല്യത്തോടെ ശാസിച്ചുകൊണ്ട് തിരികെ അടുക്കളയിലേക്ക് നടന്നു.

ഞാൻ വീണ്ടും ആ മുറ്റത്തേക്ക് നോക്കി നിന്നു. ഇന്ദ്രനീലത്തിലെ ആ നീലക്കണ്ണുകളെ തേടിയുള്ള എന്റെ യാത്ര അക്ഷരാർത്ഥത്തിൽ ഇവിടെ തുടങ്ങുകയാണ്. ഇന്ന് തന്നെ ആ ഫോട്ടോകൾ കൊണ്ടുപോയി സ്റ്റുഡിയോയിൽ കൊടുക്കണം, നല്ല കട്ടിയുള്ള പേപ്പറിൽ തന്നെ പ്രിന്റ് എടുക്കണം. അങ്ങനെ ഓരോ കാര്യങ്ങളും പ്ലാൻ ചെയ്ത് ഞാൻ പതിയെ അകത്തേക്ക് നടന്നു….

തുടരും....

💬 Comments

View all comments