Chapter Title : പാർവണം 1 യാത്ര [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
തോന്നി.
എന്റെ കണ്ണുകൾ അവളുടെ കണ്ണുകളിൽ തന്നെ കുടുങ്ങിക്കിടന്നു.
അവൾ പതിയെ ചിരിച്ചു.
ആ ചിരിയിൽ എവിടെയോ ഒരു പരിചിതത്വം ഉണ്ടായിരുന്നു…
ആദ്യമായി കാണുന്ന ആളല്ല എന്നൊരു തോന്നൽ.
പക്ഷേ എവിടെ കണ്ടു… എപ്പോഴാണ് കണ്ടത്… ഒന്നും ഓർമ്മയില്ല.അവൾ ഒരു വാക്ക് മാത്രം ആണ് പറഞ്ഞത്....
" എപ്പോഴോ എന്നെ കാണാൻ വരുന്നേ... ഞാൻ കാത്തിരിക്കും ട്ടോ..... ""
************** ***************
ഞാൻ പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. എനിക്ക് ഇത് എന്താണ് ഈ ഇടയായി സംഭവിക്കുന്നത് തുടരെത്തുടരെ കാണുന്നത് ഈ സ്വപ്നം തന്നെയാണ്.ആരാണ് ആ പെൺകുട്ടി എന്തിനാണ് ഞാൻ അവളെ തന്നെ ഇങ്ങനെ സ്വപ്നം കാണുന്നത്.
" ഓ പള്ളിയുറക്കം കഴിഞ്ഞ് എണീറ്റോ പുത്രൻ".
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അമ്മ എന്റെ തുണികൾ അലക്കാൻ വേണ്ടി മാറ്റിവെക്കുകയാണ്…
അതാണ് എന്റെ അമ്മ, ഭാമ. അച്ഛൻ രാജേഷ് ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇപ്പോൾ കുറച്ചുവർഷങ്ങളായി. അതിനുശേഷം ഈ കുടുംബത്തിന്റെ എല്ലാമെല്ലാം അമ്മയാണ്. അമ്മയ്ക്ക് വേറെ ജോലിയൊന്നുമില്ല, വീട്ടുചുമതലകൾ നോക്കി എനിക്കൊപ്പം എപ്പോഴും ഒരു തണലായി ഇവിടെയുണ്ട്. എനിക്കൊരു ചേച്ചിയുണ്ട്, അനഘ. അവൾ ബാംഗ്ലൂരിൽ ഒരു ഐ.ടി കമ്പനിയിൽ ജോലി ചെയ്യുകയാണ്.
എന്റെ പേര് ആദിത്യനാഥ്. എല്ലാവരും ആദി എന്ന് വിളിക്കും. എനിക്ക് 21 വയസ്സേ ഉള്ളൂ എങ്കിലും, അച്ഛന്റെ മരണം എന്നെ ഒരുപാട് കാര്യങ്ങൾ നേരത്തെ പഠിപ്പിച്ചു. സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ ഉടനെ ഞാൻ നാട്ടിൽ തന്നെ സ്വന്തമായി ഡിസൈനിങ്ങും കോൺട്രാക്ട് വർക്കുകളും ചെയ്യാൻ തുടങ്ങി. ഈ ചെറുപ്രായത്തിൽ തന്നെ എന്റെ വീടിന്റെ പ്ലാനുകൾക്കും ഡിസൈനുകൾക്കും നാട്ടിൽ നല്ല പേരുണ്ട്. ഒരു എഞ്ചിനീയർ എന്ന നിലയിൽ എന്റെ ജോലി എനിക്ക് വലിയ അഭിമാനമാണ്.
സ്വപ്നത്തിൽ കണ്ട ആ സുന്ദരിക്കുട്ടി. ആരാണ് അവൾ. എവിടെയോ കണ്ടു മറന്ന മുഖം പോലെ തോന്നി.അവളുടെ ചിരി കണ്ട
💬 Comments
View all comments