0%

Chapter Title : പാർവണം 1 യാത്ര [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

നിമിഷം എന്റെ ശ്വാസം പോലും ഒരു നിമിഷം നിശ്ചലമായെന്നു തോന്നിപോയി …അത്രയ്ക്കും ഐശ്വര്യമായിരുന്നു അവളുടെ മുഖത്തിന്.

"നീ ഇത് എന്ത് ചിന്തിച്ചു കൊണ്ട് ഇരിക്കിയ ചെക്കാ രാവിലെതന്നെ.."

വീണ്ടും അമ്മയുടെ വിളിയാണ് എന്ന ചിന്തയിൽ നിന്ന് ഉണർത്തിയത് . അമ്മയോട് പറഞ്ഞാലോ എന്ന് ഞാൻ ആലോചിച്ചു..

" അമ്മ ഞാൻ ഒരു സ്വപ്നം കണ്ടു ഒരു പെൺകുട്ടിയെ..."

ഞാൻ അമ്മയുടെ കയ്യിൽ പിടിച്ച് എന്റെ ബെഡിൽ ഇരുത്തിക്കൊണ്ട് പറഞ്ഞു..

" അത് പിന്നെ രാത്രി പലരെയും ഓർത്തു കിടന്നാൽ പലതും കണ്ടെന്നു തോന്നും കേട്ടോ..""

അമ്മ എന്റെ കൈയിൽ ഒന്ന് ചെറുതായി തല്ലി കൊണ്ട് ഒരു തമാശരൂപണ പറഞ്ഞു...

" നേയ് കിളവി ഇത് ഞാൻ ഇന്ന് മാത്രം അല്ല കുറച്ചു ദിവസമായി ഇവളെ തന്നെയാണ് കാണുന്നത് അതും ഈ same സ്വപ്നം... ""

ഞാൻ സീരിയസ് ആയി പറഞ്ഞു....

"എവിടെങ്കിലും നിനക്ക് വേണ്ടി ഏതെങ്കിലും പെണ്ണ് കാത്തിരിക്കുന്നുണ്ടാകും അതായിരിക്കും നിന്നക് തുടാരത്തുടരേ ഈ സ്വപനം തന്നെ കാണുന്നത്...."

അമ്മ കളിയാക്കി ചിരിച്ചുകൊണ്ട് റൂമിനു പുറത്തേക്ക് നടന്നു.

"ഡാ വേഗം എണീറ്റോ ഇന്ന് കല്യാണത്തിന് പോകേണ്ടതാണ്. നീ മറന്നോ അത്.. ഹാ..അതെങ്ങനെയാ രാത്രി ഓരോ പെൺപിള്ളേരെ ആലോചിച് സ്വപ്നം കണ്ടു കിടന്നാൽ ഇതൊക്കെ എങ്ങനെ ഓർമ്മവരാനാണ്....."

അമ്മ ചെറിയ ഗൗരവത്തോടെ പറഞ്ഞുകൊണ്ട് റൂമിനു പുറത്ത് പോയി. അപ്പോഴാണ് ഞാൻ കല്യാണത്തിന്റെ കാര്യം ഓർത്തത്. ഇന്ന്  ദിനേശൻ മാമന്റെ മോന്റെ കല്യണം ആണ് അമ്മയുടെ ഏക സഹോദരൻ പുള്ളി ഇപ്പൊ ഗൾഫിലാണ് കല്യണം കഴിഞ്ഞ സച്ചു ചേട്ടനും ഗൾഫിൽ പോകും.സച്ചു ചേട്ടൻ ഈ പറഞ്ഞ മാമന്റെ ഏക ഒരു സന്തതിയാണ്. സച്ചു ചേട്ടന്റെ കല്യാണത്തിന് ആണ് ഈ പോകാൻ പോകുന്നത്.എനിക്ക് ഒരു വിസയും ഒപ്പിച്ചു തരാം എന്ന് പറഞ്ഞിട്ടുണ്ട് അവിടെ ഒരു ജോലിയും. അമ്മ

💬 Comments

View all comments