Chapter Title : പാർവണം 1 യാത്ര [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
കുറെ ആയ്യി പറയുകയാണ് മാമനോട് ഗൾഫിൽ എന്നയും കൊണ്ട് പോയി എന്തങ്കിലും ജോലി ഒപ്പിച് കൊടുക്കാൻ. പാസ്പോർട്ട് ഇല്ലാതെ എനിക്ക് എങ്ങനാണ് ഗൾഫ്‌യിൽ പോകാൻ പറ്റുക. അങ്ങനെ അമ്മ പറഞ്ഞു പറഞ്ഞു ഞാൻ തന്നെ പാസ്പോർട്ട് അപേക്ഷിച്ചു ഇന്നലെ സാധനം കൈയിൽ കിട്ടിയാതെ ഉള്ളു.ഇനി വിസയും കൂടെ കിട്ടിയാൽ എനിക്ക് അബുദാബിയിലോട്ട് പറക്കാം……
എന്തായാലും ആദ്യം കല്യാണത്തിന് പോകാം... സ്വപ്നത്തെക്കുറിച്ച് പിന്നെ ആലോചിക്കാം എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ കുളിക്കാൻ ബാത്ത്റൂമിലേക്ക് നടന്നു. പക്ഷേ ആ നീലക്കണ്ണുകൾ മാത്രം മനസ്സിൽ നിന്ന് മായുന്നില്ലായിരുന്നു……
കുളി കഴിഞ്ഞ് വേഗം തന്നെ പുതിയൊരു ഷർട്ടും മുണ്ടും എടുത്തിട്ടു. കണ്ണാടിയിൽ നോക്കി മുടി ചീകുമ്പോഴും ആ നീലക്കണ്ണുകൾ മനസ്സിൽ ഒരു മായാജാലം പോലെ നിറഞ്ഞുനിന്നു...
"ഡാ, വേഗം ഇറങ്ങ്!"
താഴെ നിന്ന് അമ്മയുടെ നീട്ടിയുള്ള വിളി കേട്ടപ്പോഴാണ് ഞാൻ വീണ്ടും ആ സ്വപ്നലോകത്തുനിന്ന് പുറത്തുവന്നത്...
ദിനേശൻ മാമന്റെ തറവാട്ടിലെത്തുമ്പോൾ വലിയ തിരക്കായിരുന്നു. വിശാലമായ മുറ്റത്ത് വലിയൊരു പന്തൽ ഇട്ടിട്ടുണ്ട്. നാദസ്വരത്തിന്റെ മംഗളകരമായ ശബ്ദവും, കുട്ടികളുടെ ഓട്ടവും, ദൂരെ നിന്ന് വരുന്ന ബന്ധുക്കളുടെ കുശലാന്വേഷണങ്ങളും ഒക്കെയായി കല്യാണവീടിന്റെ എല്ലാവിധ ബഹളങ്ങളും അവിടെ നിറഞ്ഞുനിന്നിരുന്നു. ഗേറ്റിനരികിൽ തന്നെ നിന്നു വരുന്നവരെ സ്വീകരിക്കുന്ന മാമനെ കണ്ട് ഞാൻ ചിരിച്ചുകൊണ്ട് അടുത്തേക്ക് ചെന്നു...
"ആഹ്, എത്തിയോ... സച്ചു അകത്തുണ്ട്, നീ ചെന്ന് നോക്ക്,".
മാമൻ തിരക്കിനിടയിൽ എന്നോട് പറഞ്ഞു.
ഞാൻ പതിയെ പന്തലിലൂടെ അകത്തേക്ക് നടന്നു. സച്ചുച്ചേട്ടനെ കണ്ട് ഒരു ആശംസ പറഞ്ഞ്, ഗൾഫ് വിസയുടെ കാര്യവുമൊക്കെ ഒന്ന് ഓർമ്മിപ്പിച്ച് ഞാൻ തിരികെ പന്തലിലേക്ക് തന്നെ ഇറങ്ങി. അവിടെ കണ്ട പഴയ കൂട്ടുകാരോടും ബന്ധുക്കളോടും സംസാരിച്ച് കുറച്ചു സമയം ചിലവഴിച്ചു. അതിനിടയിൽ എപ്പോഴോ സദ്യയുടെ ഒരുക്കങ്ങൾ നടക്കുന്ന ഭാഗത്തേക്കും ഒന്ന് പോയി നോക്കി. സമയം പതിയെ കടന്നുപോയിക്കൊണ്ടിരുന്നു.
പന്തലിലെ ബഹളവും ചൂടും കൂടിയപ്പോൾ
💬 Comments
View all comments