0%

Chapter Title : പാർവണം 2 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഞാൻ വേഗം എഴുന്നേറ്റ് കുളിച്ച് റെഡിയായി താഴേക്ക് ചെന്നു.

ഉമ്മറത്തേക്ക് ചെന്നപ്പോൾ മുത്തശ്ശൻ വലിയൊരു ചാരുകസേരയിലിരുന്ന് പത്രം വായിക്കുന്നുണ്ടായിരുന്നു. വലിയമ്മാവൻ ഹരിനാരായണൻ മാഷ് സ്‌കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഞാൻ പതിയെ അങ്ങോട്ടേക്ക് ചെന്നു.

"ആഹാ, എഞ്ചിനീയർ എഴുന്നേറ്റോ. ഉറക്കമൊക്കെ എങ്ങനെയുണ്ടായിരുന്നു ഉണ്ണീ?"

മുത്തശ്ശൻ പത്രം മടക്കിവെച്ചുകൊണ്ട് ചോദിച്ചു.

"നല്ല ഉറക്കമായിരുന്നു മുത്തസ്സാ,"

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഇന്ന് എന്തൊക്കെയാ പ്ലാൻ? ഈ വടക്കിനിയുടെ ഭാഗത്തൊക്കെ ഒരുപാട് തടിപ്പണികളുണ്ട്. അതൊക്കെ നോക്കിപ്പഠിച്ചോളൂ,"

ഹരിനാരായണൻ മാഷ് വളരെ കാര്യമായിട്ടുതന്നെ പറഞ്ഞു. വലിയ ഗൗരവക്കാരനാണെങ്കിലും എന്നോട് വലിയ സ്നേഹമുള്ളതുപോലെ തോന്നി.

"തീർച്ചയായും നോക്കണം അമ്മാവാ. ഞാൻ കുറച്ചുദിവസം ഇവിടെ ഉണ്ടാകും. എല്ലാം സാവകാശം പഠിക്കണം,"

ഞാൻ എന്റെ താമസം നീട്ടാൻ പോകുന്ന കാര്യം അവിടെ വെച്ചുതന്നെ ഉറപ്പിച്ചു പറഞ്ഞു.

മുത്തശ്ശനും മാഷും അത് കേട്ട് സന്തോഷത്തോടെ തലകുലുക്കി.

ഞാൻ മെല്ലെ അടുക്കള ഭാഗത്തേക്ക് നടന്നു. വലിയൊരു അടുക്കള. അവിടെ ഭദ്രാമ്മയും സാവിത്രി അമ്മായിയും, ഇന്നലെ രാത്രി പരിചയപ്പെട്ട രമ ഇളയമ്മായിയും രാവിലത്തെ പ്രഭാതഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ്. അവരെ സഹായിക്കാനായി കയ്യിലൊരു വലിയ പാത്രവുമായി പാർവണയും അവിടെ നിൽപ്പുണ്ടായിരുന്നു.

എന്നെ കണ്ടതും അവൾ പെട്ടെന്ന് നോട്ടം മാറ്റി, ഒന്നും അറിയാത്തപോലെ ജോലി തുടർന്നു.

"ആദി മോനെ, ദാ കുറച്ചു ചൂട് ചായ കുടിക്ക്,"

രമ ഇളയമ്മായി ഒരു ഗ്ലാസ്സിൽ ചായ എനിക്ക് നീട്ടി.

"ചായ കുടിച്ചിട്ട് മോൻ ഈ തറവാടിന്റെ . വടക്കിനിയുടെ അപ്പുറത്ത് ഒരു പഴയ പത്തായപ്പുരയുണ്ട്. അതൊക്കെ ഒന്ന് ചുറ്റി കണ്ടോളു.””

ഭദ്രാമ്മയും പറഞ്ഞു.

"അതൊക്കെ ഞാൻ കാണിച്ചുകൊടുത്തോളാം അമ്മേ,"

💬 Comments

View all comments