Chapter Title : പാർവണം 1 യാത്ര [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

..ചുറ്റും കാടുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു അതിനു നടക്കുകൂടി എങ്ങോട്ടോ ഒരു വഴി നീണ്ടു കിടക്കുന്നു. ആ വഴിയുടെ തുടക്കത്തിൽ ഞാൻ നിൽക്കുന്നു ... വഴിയുടെ അങ്ങേയറ്റത്തിൽ നിന്നും ആരോ എന്റെ അടുത്ത് നടന്ന് അടുക്കുന്നു... എന്റെ അടുത്തേക്ക് എത്തുംതോറും ആളുടെ മുഖവും ശരീരവും വ്യക്തമായി എനിക്ക് കാണാം.
 കൂടുതൽ അടുത്ത് വന്നപ്പോൾ ആണ് അതൊരു പെൺകുട്ടിയാണെന്ന് മനസ്സിലായത്. അവൾ നടന്ന് എന്റെ അടുത്തേക്കാണ് വരുന്നത്...
" വൃത്താകൃതിയിലുള്ള മുഖമായിരുന്നു അവൾക്ക് രാത്രിയിൽ ആകാശത്ത് നിൽക്കുന്ന ചന്ദ്രനെക്കാൾ തിളക്കം ആയിരുന്നു അവളുടെ മുഖത്തിന്. കുഞ്ഞി കണ്ണുകൾ കണ്ണിൽ കണ്മഷി കൊണ്ടു വരച്ചിട്ടുണ്ടായിരുന്നു. അവൾ ചിരിക്കുമ്പോൾ ആ കണ്ണുകൾ കൂടുതൽ ചെറുതായിവന്നിരുന്നു. എന്നാൽ കൃഷ്ണമണിക്കോ അത് ഇളം നീല നിറം ആയിരുന്നു. കാതുകളിൽ അധികം വലിപ്പമില്ലാത്ത ചെറിയ ജിമിക്കി കമ്മലുകൾ ഇട്ടിട്ടുണ്ടായിരുന്നു. മൂക്കിൽ ചെറിയ വൈരക്കല്ല് പോലത്തെ മൂക്കുത്തി ധരിച്ചിട്ടുണ്ടായിരുന്നു. സൂര്യപ്രകാശം ആ മൂക്കുത്തിയിലെ ചെറിയ വൈരക്കല്ലിൽ തട്ടി തിളങ്ങുന്നുണ്ടായിരുന്നു. അവളുടെ അധരങ്ങളിൽ ചായങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാലും അതിനു ചെറിയ ചുവപ്പ് നിറം ഉണ്ടായിരുന്നു…...
'
 കാർകുന്തലിനു അവളുടെ ഇടുപ്പ് വരെ നീളമുണ്ടായിരുന്നു. ചെറിയ ചെമ്പ് നിറമായിരുന്നു മുടികൾക്ക്. പിന്നെ കളഭം ചാർത്തിയ നെറ്റിയും. ഒതുങ്ങിയ ശരീരം ആയിരുന്നു. ശരീരത്തിൽ ചുറ്റിക്കിടക്കുന്ന പട്ട് നിറമുള്ള ധാവണിയും.
 രണ്ട് കൈയിലും കരി വള ഇട്ടിട്ടുണ്ടായിരുന്നു. എന്റെ അരികിലേക്ക് ഓടിവരുമ്പോൾ അവളുടെ കരിവളകളുടെ താളം എന്റെ ചെവികളിൽ കേൾക്കാമായിരുന്നു. എന്റെ അരികിൽ ഓടിയെത്തിയ അവൾ എന്റെ കണ്ണുകളിൽ നോക്കിക്കൊണ്ട് അൽപനേരം നിന്നു. അവളുടെ ശ്വാസത്തിന്റെ ചെറു ചൂട് പോലും എനിക്ക് അനുഭവിക്കാമായിരുന്നു.
കാടിന്റെ നടുവിലൂടെ വീശിയെത്തിയ തണുത്ത കാറ്റിൽ അവളുടെ മുടിയിഴകൾ പതിയെ പറന്നു എന്റെ മുഖത്തെ തഴുകി.
ആ നിമിഷം വരെ ചുറ്റും കേട്ടിരുന്ന പക്ഷികളുടെ ശബ്ദവും ഇലകളുടെ അനക്കവും എല്ലാം എവിടെയോ അപ്രത്യക്ഷമായതുപോലെ തോന്നി.
എന്റെ കണ്ണുകൾ അവളുടെ കണ്ണുകളിൽ തന്നെ കുടുങ്ങിക്കിടന്നു.
അവൾ പതിയെ ചിരിച്ചു.
ആ ചിരിയിൽ എവിടെയോ ഒരു പരിചിതത്വം ഉണ്ടായിരുന്നു…
ആദ്യമായി കാണുന്ന ആളല്ല എന്നൊരു തോന്നൽ.
പക്ഷേ എവിടെ കണ്ടു… എപ്പോഴാണ് കണ്ടത്… ഒന്നും ഓർമ്മയില്ല.അവൾ ഒരു വാക്ക് മാത്രം ആണ് പറഞ്ഞത്....
" എപ്പോഴോ എന്നെ കാണാൻ വരുന്നേ... ഞാൻ കാത്തിരിക്കും ട്ടോ..... ""   
             ************** ***************   
 ഞാൻ പെട്ടെന്ന് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു. എനിക്ക് ഇത് എന്താണ് ഈ ഇടയായി സംഭവിക്കുന്നത് തുടരെത്തുടരെ കാണുന്നത് ഈ സ്വപ്നം തന്നെയാണ്.ആരാണ് ആ പെൺകുട്ടി എന്തിനാണ് ഞാൻ അവളെ തന്നെ ഇങ്ങനെ സ്വപ്നം കാണുന്നത്.
" ഓ പള്ളിയുറക്കം കഴിഞ്ഞ് എണീറ്റോ പുത്രൻ".
ഞാൻ
💬 Comments
View all comments