Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]
വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.
"എനിക്ക് വരാതിരിക്കാൻ കഴിയില്ലായിരുന്നല്ലോ അമ്മേ... മാഷിന്റെ കാര്യം അറിഞ്ഞപ്പോൾ..."
ഞാൻ നിസ്സഹായതയോടെ പറഞ്ഞു.
"ഇന്നലെ രാത്രി അവൾ എന്നെ ലാൻഡ്‌ലൈനിൽ നിന്നും രഹസ്യമായി ഫോൺ ചെയ്തിരുന്നു. അപ്പോഴും മുറ്റത്ത് ആരോ നടക്കുന്നതുപോലെ തോന്നിയെന്ന് പറഞ്ഞ് അവൾ വല്ലാതെ പേടിച്ചിട്ടുണ്ടായിരുന്നു. അവളുടെ ആ പേടിയും വെപ്രാളവും ഓർക്കുമ്പോൾ എന്റെ നെഞ്ചിൽ തീയാണ് അമ്മേ... എനിക്ക് എത്രയും വേഗം തിരിച്ച് അവിടെ എത്തണം. അവളെ എനിക്ക് സ്വന്തമാക്കണം."
ഒരു നിമിഷം അടുക്കളയിൽ വലിയൊരു നിശബ്ദത നിറഞ്ഞു. എന്റെ കണ്ണുകളിലെ പ്രാണന്റെ പിടച്ചിൽ അമ്മ പൂർണ്ണമായും തിരിച്ചറിയുകയായിരുന്നു. എന്റെ തലമുടിയിൽ പതുക്കെ തലോടിക്കൊണ്ട് അമ്മ പറഞ്ഞു
"നീ ഒന്നും പേടിക്കണ്ട ആദീ... നിന്റെ കൂടെ ഈ അമ്മയുണ്ട്.”
അമ്മയുടെ ആ വാക്കുകൾ എന്റെ നെഞ്ചിലെ തീ അല്പമൊന്ന് കെടുത്തി.
"എന്തായാലും ഈ വെപ്രാളത്തിൽ നീ ഇപ്പോൾ പകൽ തന്നെ അങ്ങോട്ട് പോകണ്ട. ഇന്ന് രാത്രി ഇവിടെ നിൽക്ക്. നാളെ രാവിലെത്തന്നെ നിനക്ക് പാലക്കാട്ടേക്ക് വണ്ടി കയറാം. അതുവരെ ആ മനസ്സ് ഒന്ന് ശാന്തമാക്കാൻ നോക്ക്,"
അമ്മ സ്നേഹത്തോടെ എന്നെ ഉപദേശിച്ചു.
അമ്മ പറഞ്ഞതാണ് ശരിയെന്ന് എനിക്കും തോന്നി.
മുറിയിലേക്ക് തിരികെ നടക്കുമ്പോഴാണ് ഫോൺ ശബ്ദിച്ചത്. ഓഫീസിൽ നിന്നായിരുന്നു വിളി. പാലക്കാട്ടേക്ക് പോകുന്നതിന് മുൻപ് ഞാൻ തീർക്കാനായി വെച്ചിരുന്ന ഒരു വലിയ ഡിസൈനിങ് പ്രൊജക്റ്റിന്റെ ഫയൽ പെൻഡിങ് ആണെന്നും, അത് ഇന്ന് തന്നെ സബ്മിറ്റ് ചെയ്യണമെന്നും മാനേജർ ഓർമ്മിപ്പിച്ചു. എന്റെ പ്രാണന്റെ പാതിക്ക് കാവലിരിക്കാൻ പോകുന്നതിനിടയിൽ ഈ ജോലി ഒരു തടസ്സമാകാൻ ഞാൻ ആഗ്രഹിച്ചില്ല.
വേഗം ലാപ്ടോപ്പ് തുറന്ന് ആ
💬 Comments
View all comments